Friday, November 26, 2010

26/11 - രണ്ടാം വാര്‍ഷികദിനം



ഇന്ന് നവംബര്‍ 26 മുംബൈ തീവ്രവാദ ആക്രമണത്തിന്റേ രണ്ടാം വാര്‍ഷികദിനം,
കടല്‍ കടന്നുവന്ന തീവ്രവാദികള്‍ ഇന്ത്യയുടെ സകല സുരക്ഷാ വേലികളും വളരേ നിസാരം ആയി മുറിച്ചു കടന്ന് മുംബൈ നഗരത്തിന്‍റേ നെഞ്ചില്‍ ഏല്‍പ്പിച്ച കനത്ത പ്രഹരത്തിന്‍റേ ഓര്‍മ ദിവസം.

കണക്കുപ്രകാരം മുംബൈ നഗരത്തിലേ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്നവിടെ കൊല്ലപ്പെട്ട നിരപരാധികളുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ആദരാന്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം,
വെറുപ്പിന്‍റേ വിഷം ചീറ്റുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ ഇനിയും ഉണ്ടാവില്ല എന്ന സ്വപ്നം നടക്കണമേ എന്ന പ്രാര്‍ത്ഥന യോടെ......................


Sunday, October 31, 2010

ഇന്ദിരാ സ്മരണക്കു മുന്‍പില്‍ പ്രണാമം......



Indira Priyadarshini Gandhi
( 19 November 1917 - 31 October 1984 )



ഇന്ന് ഒക്ടോബര്‍ 31 ഇന്ദിരാ രക്തസാക്ഷി ദിനം.

ഇന്ത്യയുടേ അഞ്ചാമത്തേ പ്രധാനമന്ത്രിയും ലോകം കണ്ടത്തില്‍ ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാളുമായിരുന്നു നമ്മുടേ ഉരുക്കു വനിത.

ഇന്ത്യയേ ആണവശക്തി ആക്കി മാറ്റിയതും കിഴക്കന്‍ പാകിസ്താനേ ഇല്ലാതാക്കി ബംഗ്ലാദേശ് എന്ന ഒരു പുതിയ രാഷ്ട്രം ശ്രഷ്ടിച്ചതും പഞ്ചാബ് മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന ഖലിസ്താന്‍ തീവ്ര വാദത്തേ തുടച്ചു മാറ്റിയതുമുള്‍പ്പടയുള്ള ആനേകം നടപടികളിലൂടേ ഇന്ത്യയേ ഇന്ത്യ ആക്കി നിലനിര്‍ത്തിയ ഇന്ദിരാ, നിനക്ക് നന്ദി......

നീ ആയിരുന്നു ഇന്ത്യക്ക് എല്ലാം, നിന്നേ പോലുള്ള ഒരു നേതാവിനേ ആണ് ഞങ്ങള്‍ക്ക് ഇന്ന് ആവശ്യം......

ഇന്ദിരാ...... നിനക്ക് പ്രണാമം......


ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ബഷ്പാജ്ജലി അര്‍പ്പിക്കുന്നു......

Thursday, October 28, 2010

അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍.

അരുന്ധതി റോയിയുടേ വിവാദ പ്രസ്താവനയും അത് കാണുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നുന്ന സ്വാഭാവിക സംശയങ്ങളും, പ്രതികരണങ്ങളും മാത്രമാണ് തഴേ കൊടുക്കുന്നത്.


വരേ പോലേ എല്ലാം വിശാലം ആയി കാണാനുള്ള കഴിവില്ലാത്ത, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരിന്ത്യന്‍ പക്ഷപാതിയുടേ സംശയങ്ങള്‍ ആണ് അത് എങ്കിലും ആ സംശയങ്ങള്‍ എല്ലാം പ്രശസ്തവും ഉത്തരം ലഭിക്കാന്‍ അര്‍ഹത ഉള്ളതും ആണ് എന്ന് ഞാന്‍ കരുതുന്നു.

“ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരെയെല്ലാം വിഭജനവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ വിട്ടതോടെ ഇന്ത്യ അധികാരത്തെ കോളനിവത്കരിച്ചു. പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ചേരാതെ ഇന്ത്യാവിരുദ്ധ പ്രതിരോധത്തെ ഏകീകരിക്കാന്‍ കശ്മീര്‍ യുവത തയാറാകണം.കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ചരിത്രപരമായ വസ്തുതയാണിത്.

‘കോളനി മനസ്സായിരുന്നു എന്നും ഇന്ത്യക്ക്. കശ്മീരില്‍ മാത്രമല്ല നാഗാലന്‍ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലും നാം ഇതു കണ്ടു. മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. സൈന്യത്തെ പുറന്തള്ളുകയും സായുധസേനക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുകയും വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഇപ്പോഴത്തെ പ്രതിരോധത്തിന് വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്താനും കശ്മീരികള്‍ തയാറാകണം.”

എന്ന അരുന്ധതിയുടേ പ്രസ്താവന കണ്ടപ്പോള്‍ ശരിക്കും ദു:ഖം തോന്നി.

പ്രിയ അരുന്ധതീ, എന്താണ് പറയുന്നത് എന്ന് മനസിലാക്കാന്‍ ഉള്ള വിവരം നിങ്ങള്‍ക്ക് ഇല്ലാത്തതാണോ, അതോ സ്വന്തം പ്രശസ്തിക്കു വേണ്ടി എന്തും പറയാന്‍ മാത്രം വൃത്തികെട്ട നിലയിലേക്കു നിങ്ങള്‍ അധപതിച്ചതാണോ?

കാശ്മീര്‍ ജനതയോട് ഇന്ത്യക്ക് എതിരേ പ്രവര്‍ത്തിക്കാന്‍ പരസ്യാഹ്വാനം നടത്തിയതിലൂടേ 'മുസ്ലിം ജനതയുടേ രാജ്യ സ്നേഹത്തേ സംശയത്തോടു കൂടി മാത്രമേ കാണാവൂ' എന്ന് ആഹ്വാനം ചെയ്തു നടക്കുന്ന ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ജയ് വിളിക്കുകയല്ലേ നിങ്ങള്‍ ചെയ്തത്? ദേശാഭിമാനികള്‍ ആയ കോടിക്കണക്കിന് ഇന്ത്യന്‍ മുസ്ലിങ്ങളേ അല്ലേ പരോക്ഷമായി ആണങ്കില്‍ കൂടി നിങ്ങള്‍ ഇന്ത്യാ വിരുദ്ധര്‍ ആക്കിയത്?

കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റണം എന്ന് ആഹ്വാനം ചെയുന്ന ഓരോ വ്യക്തിയും പാകിസ്താന്റേ കൈവശം ഉള്ള കാശ്മീരില്‍ (Pakistan Occupied Kashmir - POK) ഇപ്പോള്‍ എന്തു നടക്കുന്നു എന്ന് അറിയണം.

ജനങ്ങള്‍ തിരഞ്ഞ് എടുത്ത ഭരണകൂടം നമ്മുടേ കാശ്മീര്‍ ഭരിക്കുമ്പോള്‍ ഇസ്ലാമാബാദിന്റേ പാവ ഭരണം ആണ് ഇപ്പോഴും POK യില്‍ നടക്കുന്നത്.

കാശ്മീരിന്റേ സകല വരുമാനമാര്‍ഗവും തല്ലിതകര്‍ത്ത് ഒരു ജനതയേ മുഴുവന്‍ പട്ടിണിയിലേക്കു തളളിവിട്ടത് പാകിസ്ഥാന്‍ പിന്തുണ യോടുകൂടി പ്രവര്‍ത്തിക്കുന്ന തീവ്രവാദം മാത്രം ആണ്.

'കാശ്മീരില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാക്‌ സേന പരിശീലനം നല്‍കി' എന്നാ പ്രസ്താവന വന്നത് മുന്‍ പാക്‌ പ്രസിഡന്റ്റ് ആയ മുഷാറഫിന്റേ വായില്‍ നിന്നു തന്നേ ആണ്.

POK കാശ്മീരിയുടേത് അല്ലാതായി മാറുന്നത് ആര്‍ക്കും ചോദ്യം ചെയ്യണ്ടേ ?
പാകിസ്ഥാനില്‍ നിന്നും സംഘടിത കുടിയേറ്റം നടത്തി-നടത്തി നാള്‍ക്കുനാള്‍ കാശ്മീരിയേ സ്വന്തം മണ്ണില്‍ ന്യുനപക്ഷത്തില്‍ നിന്നും അതി ന്യുനപക്ഷം ആക്കി മാറ്റുന്നത് അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം പണിയാന്‍ ഉള്ള ശ്രമത്തിന്റേ ഭാഗം ആണ് എന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരുണ്ടോ ഇന്ത്യയില്‍.

പാകിസ്ഥാനും ചൈനക്കും മാത്രം ലാഭം ഉള്ള കച്ചവടത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് അവര്‍ക്ക് POK. ഇന്ത്യന്‍ കാശ്മീര്‍ ആവട്ടേ ഒരു നിധിവേട്ടക്ക് ഉള്ള ഉല്‍പന്നവും.

POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന്‍ നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ സാഹിത്യകാരീ!

കാശ്മീരിന്റേ ഭാഗം ആയ 'അക്സായ്‌ ചിന്‍' പൂര്‍ണം ആയും ചൈനയ്ക്കു സമ്മാനം ആയി നല്‍കിയ പാകിസ്താന്‍ നടപടി കാശ്മീരിനോടുള്ള അവരുടേ അഗാധ പ്രേമത്തിന്റേ തെളിവാണോ.....? 

കാശ്മീര്‍ മേഖല മൊത്തത്തില്‍ എടുത്താല്‍ അതിന്റേ 20 ശതമാനത്തോളം വരുന്ന 'അക്സായ്‌ ചിന്‍' ആണ് ഇന്ത്യയുടയോ പാകിസ്താന്‍ടയോ കാശ്മീരി യുടയോ അല്ലാതായി മാറിയത്.



തൊഴിലില്ലായ്മ കൊണ്ട് ആത്മഹത്യ ചെയ്യുന്നതും കൂലിവേലക്കായി പാക് നഗരങ്ങളിലേക്ക് കുടിയേറുന്നതും ആയ ഒരു സമൂഹം മാത്രം ആണ് ഇന്ന് POK യിലേ കാശ്മീരി.

തീവ്രവാദ ക്യാമ്പുകളുടേ എണ്ണത്തിലും വലുപ്പത്തിലും ഉള്ള വികസനം അല്ലാതേ കാഷ്മീരിക്ക് പാകിസ്താന്‍ എന്താണ് കൊടുത്തത് എന്ന്‌ സ്വതന്ത്ര കാശ്മീരിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്നായിരിക്കും.

പാകിസ്താനില്‍നിന്നും സ്വാതന്ദര്യം നേടാന്‍ പോരാടിക്കോണ്ടിരിക്കുന്ന ബലൂച്ചിസ്ഥാന്റേ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും ചൈനയുടേ സമ്മാനങ്ങള്‍ക്ക് പകരം കൊടുക്കാനും ഉള്ള ഒരു ഉല്പന്നം മാത്രം ആണവര്‍ക്ക് കാശ്മീര്‍.

നാഗാലന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങള്‍ ഒക്കേ നിങ്ങള്‍ കണ്ടപ്പോള്‍, അവര്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ ത് രാജ്യത്ത്നിന്നും വന്നതാണ് എന്നും അവര്‍ക്ക് ത് രാജ്യമാണ് ആയുധ പരിശീലനം നല്‍കുന്നത് എന്നും കാണാന്‍ വിട്ടു പോയത് എന്തേ?

പഞാബില്‍ തീവ്രവാദത്തിന്റേ ഇരകള്‍ ആയി 'ജീവിക്കുന്ന രക്തസാക്ഷികള്‍' എന്ന പേര് ലഭിച്ചവരുടയും തീവ്രവാദികള്‍ കൊന്ന നൂറു കണക്കിന് പാവപെട്ടവരുടേ കുടുമ്പത്തിന്റേയും കണീര്‍ കൂടി നിങ്ങള്‍ കാണണം.

സുവര്‍ണ ക്ഷേത്രത്തേ ആയുധപ്പുര ആക്കി മാറ്റിയ, ക്ഷേത്രത്തിനുള്ളില്‍ ഗ്രനേഡ് നിര്‍മാണത്തിനുള്ള യന്ത്രങള്‍ വരേ സ്ഥാപിച്ചിരുന്ന, അമൃത്സര്‍ നഗരം അടക്കിഭരിച്ചു തുടങ്ങിയ ആ തീവ്രവാദികളേ ഇന്ത്യ എന്ന രാജ്യം എന്ത് ചെയ്യണം ആയിരുന്നു എന്നാണ് 'വിശ്വ' സാഹിത്യകാരി പറയുന്നത്.....?

'മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്' എന്ന്‌ നിങ്ങള്‍ പറഞ്ഞല്ലോ നിങ്ങളുടേ ആ വാക്കുകളില്‍ തന്നേയുണ്ട് മാവോയിസ്റ്റ് തീവ്രവാദികളോടുള്ള നിങ്ങളുടേ പിന്തുണ.

ദരിദ്ര ജനങ്ങളുടേ പേര് പറഞ്ഞു മാവോവാദികളേ നിസ്സാരവല്‍ക്കരിക്കരുത് അരുന്ധതീ. ഇന്ത്യയിലേ 120 ജില്ലകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ വെള്ള പൂശിയ മാവോയിസ്റ്റുകള്‍ ആണ്. അവിടൊന്നും നിയമവാഴ്ച  ഇല്ല എന്നതും മറക്കരുത്. മൊത്തം ജില്ല കളുടേ എണ്ണം 625 എന്ന കണക്കുകൂടി നോക്കുമ്പോള്‍ അറിയാം കാര്യം എത്ര ഭീകരം ആണ് എന്ന്‌.

ചൈനീസ്‌ പരിശീലനം ലഭിച്ച, ചൈനീസ് ആയുധങ്ങള്‍ ഉപയോഗിക്കുന്ന മാവോയിസ്റ്റുകള്‍ ആണ് ഇന്ത്യയുടേ അഞ്ചില്‍ ഒന്ന് ജില്ലകളും നിയന്ത്രിക്കുന്നത്. അതിനേ തിരിച്ചു പിടിക്കാന്‍ ഉള്ള പോരാട്ടത്തില്‍ ഏര്‍പെട്ട സൈനികരേ ആണ് നിങ്ങള്‍ അതിക്രമണം കാണിക്കുന്നവര്‍ ആക്കിയത്.

ബുദ്ധി ജീവി വേഷത്തില്‍ വിദേശ വേദികളില്‍ ഇന്ത്യയില്‍ ജനാദിപത്യം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിനേതിരേ ശബ്ദം ഉയര്‍ത്തിയപ്പോഴും ദാ മുകളില്‍ കൊടുത്ത പ്രസ്താവനയില്‍ പോലും കാണാന്‍ സാദിക്കുന്നത്, 'ഇന്ത്യയേ പലതായി വെട്ടി മുറിച്ചു മേഖലയില്‍ സ്വന്തം ആധിപത്യം സ്ഥാപിക്കണം' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ചൈനീസ്‌ മുഖം ആണ്, വായില്‍ നിന്ന് വരുന്നതോ അതേ ചൈനീസ്‌ ആശയങ്ങളും.

There was this article by China International Institute for Strategic Studies which said that India can easily be broken into 20-30 small pieces.
(Check out this report on rediff.com here).

ടിബറ്റ്‌ പോരാട്ടത്തേ ചൈനയ്ക്ക് എതിരേ ഉള്ള വിഘടന വാദം എന്ന് പറയുകയും, ടിയാന്‍മെന്‍ സ്ക്ക്വയര്‍ കൂട്ടക്കൊല അറിഞ്ഞില്ല എന്ന് നടിക്കുകയും, ചൈനീസ് മനുഷ്യാവകാശ ലംഘനങ്ങളേ മാത്രം കാണാതിരിക്കുകയും ചെയ്യുന്ന കപട ഇടതു പക്ഷക്കാരുടേ പക്ഷത്താണ് നിങ്ങളും.

മാവോയിസ്റ്റുകള്‍ പല സൈനികരേയും കൊന്നത് അംഗഭംഗം വരുത്തി മൃഗീയം ആയാണ്, അതി ദാരുണം ആയി അവര്‍ മരിച്ചതു എനിക്കും നിങ്ങള്‍ക്കും കൂടിയാണ് എന്ന് ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്ന്.

ഇന്ത്യന്‍ ജനാദിപത്യത്തേ ചീത്ത പറഞ്ഞ നിങ്ങള്‍ക്ക് ആ ജനാദിപത്യത്തിന്റേ മഹത്വം ഒന്നുകൊണ്ടു മാത്രം ആണ് ലിയു സിയാവോബോ  (Liu Xiabo) യുടേ ഗതി വരാത്തത് എന്ന് മറക്കരുത്.

കാശ്മീരിന്റേ വികസനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് തൊരു ഇന്ത്യക്കാരന്റയും ചുമതലയാണ്. അതിനു വേണ്ടി ശബ്ദിക്കുന്നതിനു പകരം നിങ്ങള്‍ ഒരിക്കലും കാശ്മീര്‍വച്ച് മുതലെടുപ്പ് നടത്തുന്ന രാജ്യങ്ങളുടേ പ്രധിനിധി ആയി സംസാരിക്കരുതായിരുന്നു അരുന്ധതീ.

പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണ ഒഴിച്ച് സ്വയം പ്രശസ്ത ആകാന്‍ ശ്രമിക്കുമ്പോള്‍ അത് ഒരു രാജ്യത്തിന് മൊത്തം ഉണ്ടാക്കുന്ന വേദന ഏത്രമാത്രം ആണ് എന്ന് മനസിലാക്കാന്‍ ഉള്ള സാമാന്യ വിവരം എങ്കിലും 'ബുദ്ധി ജീവിയും, സാമൂഹ്യ പ്രവര്‍ത്തകയും, പരിസ്ഥിതി സ്നേഹിയും' ഒക്കേ ആയി അറിയപ്പെടാന്‍ വെമ്പല്‍ കൊള്ളുന്ന നിങ്ങള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു.

ഒറ്റക്കണ്ണിലൂടേ മാത്രം ലോകത്തേ കാണുകയും, ആ കണ്ണാവട്ടേ ഇടത്തേക്കണ്ണ് ആവുകയും ചെയ്താല്‍ ഉള്ള കുഴപ്പം ആണ് 'വിശ്വ'സാഹിത്യകാരി ആയി സ്വയം ചമയുന്ന നിങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്.

പാക്‌ അധിനിവേശ കാശ്മീരില്‍ നിന്നുള്ള വീഡിയോ  






Tuesday, October 19, 2010

'ചിലി' ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ !

*ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?*
എന്ന പേരില്‍ ഇന്നു ലഭിച്ച ഫോര്‍വേഡഡ് ഇ-മെയില്‍ താഴേ കൊടുക്കുന്നു, കഷ്ടപ്പെട്ട് ഇത് എഴുതി ഉണ്ടാക്കിയത് ആരാന്ന് അറിയില്ല, ആരാണ് എങ്കിലും ഒരു ആയിരം അഭിനന്തനങ്ങള്‍, ആള് മിടു മിടുക്കന്‍ ആ കേട്ടോ!!


*ചില പത്രവാര്‍ത്തകളിലുടെ *

- ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്‍ചാണ്ടി.

- രക്ഷാപ്രവര്‍ത്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി.

- ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല.

- ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം.

- ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി.

- ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍.

- ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു.

- ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം.

- ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍.

- ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം.

- ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി.

- അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍.

- ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌.

- ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്.

- ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍.

ഇതിനിടെ,
ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ 100 ആം ദിവസം സ്വയം തുരന്ന് പുറത്തെത്തി.

ചിലി ദുരന്തം

Tuesday, October 12, 2010

അയ്യോ പോകരുതേ.........

യ്യോ പോകരുതേ......... എന്നേ ഇട്ടേച്ചു പോകരുതേ...........!!

ഏഴുത്തുപുരയിലേ എന്റേ അസാന്നിധ്യം കണ്ട് നിങ്ങളാരും ഞാന്‍ പണി നിര്‍ത്തി സ്ഥലം കാലിയാക്കി എന്നു കരുതരുതേ......... ഞാന്‍ അങ്ങനൊന്നും നിങ്ങളേ വെറുതേ വിടാന്‍ ഉദ്ധേശിച്ചിട്ടില്ല........ കൊണ്ടേ പോകൂ.......!

ഇപ്പോള്‍ എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ഒന്നു മാറിനില്‍ക്കുന്നു എന്നേ ഉള്ളു.......




ശുക്രന്‍, കേതു, ശനി തുടങ്ങിയ സകല ഗ്രഹങ്ങളുടയും ഇരിപ്പു വശവും കെടപ്പു വശവും പരിശോദിച്ചതില്‍ നിന്നും ഈ മാസം അവസാന ത്തോടുകൂടി മാനസിക നില ശരിയാവുകയും, നവംബര്‍ മുതല്‍ അങ്ങോട്ട് ശക്തവും, വ്യക്തവുമായ ലേഖനങ്ങളുടേ ഒരു ഒഴുക്ക് ഉണ്ടാവുകയും ചെയ്യും എന്നാണ് കാണാന്‍ സാദിക്കുന്നത്...........

അപ്പോള്‍, അന്നേരം കാണാം എന്ന് സ്നേഹത്തോടേ അറിയിക്കുന്നതോടൊപ്പം എന്റേ തല തണുക്കുന്നതിന് നിങ്ങളുടേ ഏവരുടയും പ്രാര്‍ത്ഥനകളും പ്രതീക്ഷിച്ചുകൊണ്ട്............

നിങ്ങളുടേ സ്വന്തം,
                                      ഞാന്‍...........



Saturday, September 25, 2010

ചില കോമണ്‍വെല്‍ത്ത് കളികള്‍ !

നിഷ്പക്ഷം ആയി, ഇന്‍ന്ത്യയേ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരന്‍ മാത്രംആയി ചുറ്റും ഒന്ന് നോക്കിക്കേ എന്തങ്കിലും കണ്ടോ? ഇല്ല എങ്കില്‍ ഒന്ന്കൂടി സൂക്ഷിച്ചു നോക്കിയാ മതി, ചിരിച്ചിരിക്കുന്ന കുറേ വിചിത്ര ജീവികളേ കാണാന്‍ പറ്റും, കല്‍മാഡിയേ കണ്ടില്ലേ അതുപോലേ.

എത്ര തിന്നാലും കൊതിതീരില്ല, തിന്നു തിന്നു വയറു പൊട്ടാറായാലും നിര്‍ത്തില്ല, ഇനി വയറുപൊട്ടും എന്നേങാനും തോന്നിയാല്‍ അപ്പൊത്തന്നേ ഏതങ്കിലും വിദേശബാങ്കില്‍ പോയി എനിമ വച്ചിട്ട് വരും എന്നിട്ട് പഴയതിലും ആര്‍ത്തിയില്‍ തീറ്റ തുടങ്ങും

ഈ തീറ്റ ഞാനും നിങ്ങളും ജനിച്ചപ്പം മുതല്‍ കാണുന്നു. കാലങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും മാറിയാലും പ്രസ്തുത പ്രവര്‍ത്തിക്കു മാത്രം മാറ്റം ഒന്നും ഇല്ല, ആര്‍ക്കും അഴിമതി ഒട്ടു നിയന്ദ്രിക്കുകയും വേണ്ട, അത് പടര്‍ന്നു പന്തലിച്ച് ഇപ്പോ രാജ്യത്തിന് മൊത്തം നാണക്കേടായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ എത്തിനില്‍ക്കുന്നു.

നമ്മുടേ നേതാക്കന്മാര്‍ എത്ര പ്രതിഭാശാലികള്‍ ആണ് എന്ന് ലോകത്തേ മുഴുവന്‍ കാണിക്കാന്‍ ഏതായാലും ഈ ഗെയിംസ് അഴിമതി കൊണ്ട് നടന്നു. 'വികസന പദ്ധതികളില്‍ നിന്നും അഴിമതി' നടത്തുന്ന സകല കള്ളന്‍മാര്‍ക്കും ഇതൊരു പുതിയ പാഠം ആണ്, 'അഴിമതി പദ്ധതികളില്‍ നിന്നും വികസനം' നടത്തുന്ന പുതിയ ഇന്ത്യന്‍ പാഠം! 100-ഇല്‍ നിന്നും 10-അടിച്ചു മാറ്റിയിരുന്നവര്‍ക്ക് ഇനി മുതല്‍ ദൈര്യംആയി 10-ഇല്‍ നിന്നും 100-അടിച്ചു മാറ്റാം.

അത് എങ്ങനേ വിധഗ്ദ്ധം ആയി ചെയ്യണം എന്ന് കല്‍മാഡി പഠിപ്പിച്ചുതരും ദാ ഇതു പോലേ,

2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് വില 9-ലക്ഷം
40-രൂപയുടേ ടിഷു പേപ്പറിനു വില 4000-രൂപ
15,000-ത്തിന്‍ടേ റെഫ്രിജറേറ്ററിന് വാടക 42,000-രൂപ തുടങ്ങി അങ്ങനങ്ങ് പോകും.!

പുറമേ കാണുന്ന കാര്യങ്ങള്‍ ഇങ്ങനേ ഒക്കേ ആണ് എങ്കില്‍ ഗെയിംസ് വില്ലജ് നിര്‍മാണ നിലവാരം ഊഹിക്കാല്ലോ.

ഏതായാലും കണക്കോക്കേ വളരേ കൃത്യം ആ  2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് 9-ലക്ഷം വില വന്നത് അതിന്റേ 2-മാസത്തേ വാറണ്ടിയും 2-മാസത്തേ ടെക്നീഷ്യന്റേ ചെലവും എല്ലാം കൂട്ടിയാന്നാ കല്‍മാഡി പറഞ്ഞത്!

കഥയില്‍ ചോദ്യം ഇല്ലാന്നാ വെപ്പ് അതുകൊണ്ട് ഓരോ ട്രെഡ്മില്ലിനും ഓരോ ടെക്നീഷ്യനാണോന്ന് ഒന്നും ചോദിക്കരുത്!

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലേ ഏറ്റവും വലിയ ബജറ്റ് ആണ് ഡല്‍ഹിയിലേത്, മുപ്പതിനായിരം കോടിക്ക് മുകളില്‍ ആണ് ആശാന്‍മാര്‍ പൊടിച്ചത്, അതില്‍ വെറും ഒരു 380-കോടി ഇങ്ങു തന്നിരുന്നു എങ്കില്‍ നമുക്ക് ആ മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയാരുന്നു.

എങ്ങനേ തരാനാ, അത് വെറും 380-കോടിയുടേ എടപാടല്ലേ ഒള്ളു! ഇപ്പോ അതങ്ങാനും തന്നാല്‍ മുല്ലപെരിയാര്‍ തകര്‍ന്നു, കേരളവും നശിച്ചു, 40-ലക്ഷം ആളും ചത്തു കഴിയുമ്പോള്‍ നടക്കുന്ന ഒരു നാലോ നാല്‍പ്പതോ ലക്ഷം കോടിയുടേ ഇടപാട് മുടങ്ങില്ലേ...

ആ പോട്ടേ, അല്ലേലും ചത്ത പശുവിന്റേ ജാതകം നോക്കിയിട്ട് കാര്യം ഇല്ലല്ലോ, എങ്ങനേ ഭാവിയില്‍ കൂടുതല്‍ പശുക്കള്‍ ചാകാതിരിക്കും എന്ന് നോക്കിയാല്‍ പോരേ?

ഈ കോമണ്‍വെല്‍ത്തും ബഹളവും എല്ലാം കൂടിയാല്‍ അടുത്ത ഇലക്ഷന്‍ വരയേ കാണു, അതു കഴിഞ്ഞാല്‍ കല്‍മാഡി വീണ്ടും കളത്തില്‍ ഇറങ്ങി ജനസേവനം തുടങ്ങും.

അതു കൊണ്ട്തന്നേ ഭാവിയില്‍ ഇത്തരം പ്രശ്നംങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം നോക്കണം.

നിരന്ദര ഗവേഷണങ്ങളിലൂടേയും, പരീക്ഷണ നിരീക്ഷണങ്ങളിലൂടയും ഇന്ത്യയിലേ അഴിമതിയുടേ വ്യാപ്തി കുറക്കാന്‍ ഞാന്‍ സ്വന്തം ആയി വികസിപ്പിച്ച് എടുത്ത പദ്ധതികള്‍ തഴേ കൊടുക്കുന്നു,

(എന്നോട് യോജി ക്കുന്നവര്‍ ഈ സൈറ്റ് ഫോളോ ചെയ്തും, ഫേസ് ബുക്ക്‌ പേജ് ഷെയര്‍ ചെയ്തും ഒക്കേ സ്നേഹം പ്രകടിപ്പിക്കും എന്ന് അറിയാം, കൊച്ചു ഗള്ളന്‍മാര്‍)

1.   ചക്കരകുടത്തില്‍ കേടക്കുമ്പോ ഒന്ന് തൊട്ടു നക്കിയാല്‍ അതു കുറ്റം അല്ല എന്ന് പൊതുജനം അംഗീകരിക്കുക.
(കുടത്തോടേ ആരും കൊണ്ടു പോകാതിരുന്നാള്‍ പോരേ?)

2.   മുന്നൂരുകോടി വരേ ഉള്ള മോഷണം ഒരു അവകാശം ആയി അംഗീകരിക്കുക.

3.   എല്ലാ നേതാക്കന്‍മാര്‍ക്കും ജീവിത ചെലവിനു വര്‍ഷം 50-ലക്ഷം എന്ന കണക്കിന് 75-വര്‍ഷത്തേക്ക് ഒരു 40-കോടി അനുവദിക്കുക.
(ദുഷ്ടനേ പന പോലേ വളര്‍ത്തും എന്നാ, അപ്പൊ ഇതൊക്കേ 100നു മുകളില്‍ പോകും, തുക റൌണ്ട് ചെയ്തു ഒരു മൂന്നാല് കോടി കുടുതല്‍ ഇട്ടിട്ടുണ്ട്)

4.   വിവിധ നഗരങ്ങളിലേ ബംഗ്ലാവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

5.   വിനോദ യാത്രകള്‍ക്കും മറ്റു 'രഹസ്യ വിനോദ'ങ്ങള്‍ക്കും വേണ്ടി ഒരു 10-കോടി.

6.   കുട്ടികളുടേ സുരക്ഷിതമായ ഭാവിക്കു വേണ്ടി 50-കോടി എന്നകണക്കില്‍ പരമാവധി 150-കോടി.
(മൂന്നു കുട്ടികളില്‍ കുടുതല്‍ ഒള്ള വരുടേ കാര്യം കാബിനറ്റ്‌ തീരുമാനിക്കും)

7.   മറ്റു അല്ലറ ചില്ലറ ചെലവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

ഇത്രയും കൊടുത്താല്‍ എല്ലാ പ്രശ്നവും തീരും. 300-കോടിയില്‍ എല്ലാം ഒതുങ്ങിയില്ലേ!

(ആയിരവും പതിനായിരവും കോടി കട്ട് വല്ല വിദേശത്തും കൊണ്ടിട്ടാല്‍ നാടിനും ഗുണമില്ല, കട്ടവന് ഒട്ടു മനസമാധാനത്തോടേ അനുഭവിക്കാനും പറ്റില്ല, ചെലപ്പോ ബിനാമി പറ്റിക്കാനും സാധ്യത ഉണ്ട്)

ഈ പണം ഇന്ത്യന്‍ ബാങ്കുകളില്‍ മാത്രം നിക്ഷേ പിക്കുക,
ഇതില്‍ കുടുതല്‍ മോഷ്ടിക്കുന്നവരേ തൂക്കികൊല്ലുക (ചുമ്മാ പേടിപ്പിക്കാനാ) തുടങ്ങിയവ കൂടി ഏര്‍പെടുത്തിയാല്‍ 10-കൊല്ലം കൊണ്ടു നമുക്ക് ഒരു സമത്വ, സുന്ദര, വികസിത, ഭാരതം കെട്ടി പെടുക്കാന്‍ സാദിക്കും എന്നാ എന്റേ ഒരു പ്രതീക്ഷ, എന്താ ശരിയല്ലേ ?

NB: ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കേ 'പണം ഉണ്ടാക്കാനുള്ള മാധ്യമം മാത്രം ആയി രാഷ്ട്രിയത്തേ കാണുന്ന, മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍ടേ സകല മാന്യതയും കളഞ്ഞു കുളിക്കുന്ന, മൂന്നാംകിട നേതാക്കന്‍മാര്‍ക്ക് മാത്രം ബാധകം ആയ കാര്യങ്ങള്‍ ആണ്'.

Saturday, September 11, 2010

സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.


ഇന്ന് സെപ്റ്റംബര്‍ 11,
മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യേകിച്ച്‌ അമേരിക്കക്കാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കുന്ന ദിനം.

അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയത്തോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

കറുത്തവന്ടയും തവിട്ടുനിറക്കാരന്റയും രക്തത്തിനു വിലയുണ്ടാവണം എങ്കില്‍ അതിനു പുറമേ വെളുത്ത തൊലിക്കാരന്റയും രക്തംവീഴണം എന്ന് എന്നേപോലുള്ള സാധാരണക്കാരേ കൊണ്ട് ചിന്തിപ്പിച്ച ഒരു ദുരന്തം കൂടിയാണ് സെപ്റ്റംബര്‍ 11.

നിഷ്പക്ഷം ആയി ചിന്തിച്ചാല്‍ ആ ദിനം ഒരു അനിവാര്യത ആയിരുന്നു, കുറഞ്ഞ പക്ഷം നമുക്ക് എങ്കിലും.

ഇന്ത്യയില്‍ നടന്ന നൂറുകണക്കിന് ബോംബു സ്ഫോടനങ്ങളേ ലോകം തീവ്രവാദം ആണ് എന്ന് അംഗീകരിച്ചതും,
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മുതലായ രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണത്താല്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ ആയ പതിനായിരങ്ങളുടേ രക്തത്തിന് ഇത്തിരി എങ്കിലും വിലകിട്ടിയതും,
എന്തിനേറേപ്പറയുന്നു ഇന്ത്യയേ നടുക്കിയ 1993-ലേ ബോംബെ സ്ഫോടന പരമ്പരകളുടേ സുത്രധാരനായിരുന്ന ദാവൂദ് ഇബ്രാഹിമിനേ പ്പോലും അന്തര്‍ ദേശീയ കുറ്റവാളി എന്ന നിലയില്‍ അംഗീകരിക്കാനും (2003-ല്‍) അമേരിക്കക്ക് 2001 സെപ്റ്റംബര്‍ 11 -റേ പാഠം വേണ്ടി വന്നു.

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള ഓരോ ദിവസവും മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആവുന്നതെല്ലാം ചെയ്യുന്നു, സ്വന്തം പൌരന്‍മാരേ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു, അതില്‍ അവര്‍ 100 ശതമാനം വിജയിച്ചിരിക്കുന്നു, പക്ഷേ നമ്മളോ?

ഓരോ പ്രവശ്യവും ആരേ എങ്കിലും കുറ്റംപറഞ്ഞു രക്ഷപെടുന്നു, സ്ഫോടനം എന്നത് ഒരു സാധാരണ വാര്‍ത്ത മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു.


വര്‍ഗീയ പ്രാദേശിക വാദത്തിന്‍ടേ പേരില്‍ വിഷം ചീറ്റുന്നവരും, തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നവരും അടിച്ചമര്‍ത്തപ്പെടണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ഷണ്ടത്വം ബാധിച്ച രാഷ്ട്രീയക്കാര്‍ക്ക് പകരം ഇന്ദിരാ ഗാന്ധിയേ പ്പോലുള്ള നേതാക്കന്‍മാരേ ആണ് നമുക്ക് ഇന്ന് ആവശ്യം.
അല്ലാതേ മസ്ജിദ് പൊളിച്ചു കലാപം ഉണ്ടാക്കിയും, വര്‍ഗീയത വളര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന, 'ഭിന്നിപ്പിച്ചു ഭരിക്കല്‍' വിജയകരം ആയി നടപ്പില്‍വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാളകൂടങ്ങളേ അല്ല.

ഇന്ദിര ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ വിഭജിച്ചു മറ്റൊരു രാജ്യം ഉണ്ടാകുമായിരുന്നു എന്ന സത്യത്തേ കടുത്ത ഇന്ദിരാവിരോധികള്‍ പോലും അംഗീകരിക്കുന്നു.

പക്ഷേ ഇന്ദിര തല്ലിക്കെടുത്തിയ ആ 'തീ' വീണ്ടും കത്തിത്തുടങ്ങി എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ആര് ആരേ കുറ്റം പറയും!? സ്വന്തം ആയി കറന്‍സിയും, പാസ്പോര്‍ട്ടും, പതാകയും രൂപംകൊടുത്ത, പഞ്ചാബ്‌ മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന അതേ ഖലിസ്ഥാന്‍ ഇന്ന് തിരിച്ചു വരവിന്റേ പാതയില്‍ ആണ്.

ഖലിസ്ഥാന്‍ എന്ന്‌ എഴുതിയ കാറുകളും ഭിന്ദ്രന്‍വാലെ (Jarnail Singh Bhindranwale) തോക്കും ആയി നില്‍ക്കുന്ന പടം ഒട്ടിച്ച വാനും ഒക്കേ ഈ മെല്‍ബണ്‍ നഗരത്തില്‍ കാണണ്ടിവന്നത് ദു:ഖകരംആയ ഒരു അവസ്ഥ ആയിരുന്നു.

അതിലും ദു:ഖകരവും നാണംകെട്ടതും ആയ അവസ്ഥ ആണ് ഖലിസ്ഥാന്‍ അനുകുല (ഇന്ത്യാവിരുദ്ധ) വെബ്‌ സൈറ്റുകള്‍ എല്ലാം തന്നേ ഇന്ത്യാ മഹാരാജ്യത്ത് സുലഭംആയി ലഭിച്ചു കൊണ്ടേ ഇരിക്കുന്നത്.!
അത്തരം സൈറ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ശ്രദ്ധയോ, കഴിവോ, ആര്‍ജവമോ പോലും കാണിക്കുന്നില്ല എങ്കില്‍ നമുക്ക് എന്തിനാണ് ഈ നേതാക്കന്മാര്‍?

യു ട്യൂബില്‍  ഖലിസ്ഥാന്‍ (Khalistan) എന്ന്‌ എഴുതിയാല്‍ വരുന്ന നൂറു കണക്കിന് വീഡിയോകളുടേ സ്വഭാവവും അതിനൊക്കേ വന്നിരിക്കുന്ന കമന്റുകളും വായിച്ചാല്‍ അറിയാം പുതു തലമുറയുടേ മനസ്സില്‍ ഖലിസ്ഥാന്‍ എത്രമാത്രം ആഴത്തില്‍ ആണ് വേരോടിയിരിക്കുന്നത് എന്ന്‌.

ഒന്ന് മാത്രം എല്ലാവരും മനസ്സില്‍ വക്കുക,
ഇന്ദിരാ വധത്തിനുശേഷം ഖലിസ്ഥാന്‍ ഉയര്‍ത്ത് ഏഴുന്നേല്‍ക്കാന്‍ താമസിച്ചിട്ടുണ്ട് എങ്കില്‍ അത് നമ്മുടേ രാഷ്ട്രീയക്കാരുടേ മിടുക്ക് കൊണ്ടല്ല, അവര്‍ തകര്‍ത്ത 'എയര്‍ ഇന്ത്യ 182' (Emperor Kanishka) ലേ 329-യാത്രക്കാരില്‍ 280-ഉം കനേഡിയന്‍ പൌരന്‍മാര്‍ ആയതു കൊണ്ട് മാത്രം ആണ്, അതുകൊണ്ട് മാത്രം ആണ് ലോകം അവരേ തീവ്രവാദികള്‍ ആയി അംഗീകരിച്ചത്.



ഇന്ത്യന്‍ ഭരണകൂടത്തോട്,
'ഇനിയകിലും സ്വന്തം പൌരന്‍മാരുടേ ജീവന് എന്തങ്കിലും വില നല്‍കണമേ' എന്ന്‌ അപേക്ഷിക്കുന്നതോടൊപ്പം,

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള കാലങ്ങളില്‍ സ്വന്തം ജനങ്ങളുടേ ജീവനും സുരക്ഷയും കാത്തു സൂക്ഷിച്ച അമേരിക്കാന്‍ ഭരണകൂടതിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.......



        



ജയ് ഹിന്ദ്‌

Saturday, September 4, 2010

ചില കത്തോലിക്കാ സംശയങ്ങള്‍........

കര്‍ത്താവേ... എന്‍റേ ബ്ലോഗ്‌ വത്തിക്കാനില്‍ നിന്നും ആരോ വായിച്ചു!

ഇനി അതു ഞങ്ങടേ പോപ്പ് എങ്ങാനും ആണോ!? ഞാന്‍ The Lost Supper നേപ്പറ്റി എഴുതിയത് വല്ല ദുഷ്ടന്‍മാരും അവിടയങ്ങാനും പോയി പറഞ്ഞോ? പ്രശ്നം ആകുമോ???

ഹേ ഇല്ല..... നിസാരകര്യം അല്ലേ അത്! ഞാന്‍ പറഞ്ഞത് സത്യവും... ഇനി എങ്ങാനും പ്രശ്നം ആയാല്‍ എന്റേ മറ്റേ ബ്ലോഗ്‌ കാണിച്ചേക്കാം അതില്‍ ആണ് എങ്കില്‍ ഒറ്റ ദിവസം തന്നേ സഭയേപ്പറ്റി പത്തു പതിനഞ്ചു പോസ്റിങ്ങ്സ് ആ ഇട്ടേക്കുന്നത്. അത് എങ്ങാനും വായിച്ചു ഇഷ്ടപ്പെട്ടു വല്ല ഷെവലിയര്‍ പദവിയും തന്നാലോ!?

ഷെവലിയാര്‍ ആകുന്ന കാര്യം ഓര്‍ക്കുമ്പം തന്നേ രോമാന്ജം വരുന്നു,

ആ പദവി കുറവിലങ്ങാട്ട് കൊണ്ട്ത്തരുമോ!? അതോ ഞാന്‍ റോം ഇല്‍ പോയി വാങ്ങണ്ട വരുമോ!?

റോം ഇല്‍ പോയേക്കാം, പോപ്പിനേ കണ്ടിട്ട് വേണം കേരളത്തിലേ ഒരു അച്ചന്‍റേ കാര്യം പറഞ്ഞുകൊടുക്കാന്‍. അല്ല, ഒരു സംശയം ചോദിക്കാന്‍.

പ്രീ മാര്യേജ് കോഴ്സ് കഴിഞ്ഞപ്പോ മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന കാര്യമാ, പക്ഷേ നടന്നില്ല, നമ്മള്‍ ഈ പാവങ്ങള്‍ അതോക്കേ ചോദ്യംചെയ്യുന്നത് ശരി ആണോന്നു ഒരു സംശയം ആരുന്നു, ഇനി ചോദിക്കാം ഒരു ഷെവലിയാര്‍ ഒക്കേ ആകാന്‍ പോകുവല്ലേ...

അച്ചന്‍ പറയുന്ന കേട്ടപ്പോ എനിക്ക് തോന്നിയ സംശയങള്‍ ഇതൊക്കയാ,

ഒരാള്‍ ചോറുണ്ണുമ്പോള്‍ കറികൂട്ടി ആസ്വദിച്ച് ഉണ്ണണോ? അതോ കറികൂട്ടാതേ ചോറു മാത്രം പെറുക്കിത്തിന്നണോ?
സ്വന്തം പാത്രത്തില്‍ എനിക്ക് മാത്രം വെളമ്പിവെച്ചേക്കുന്ന സദ്യ അല്ലേ ഞാന്‍ ഉണ്ണുന്നത്! അല്ലാതേ മറ്റാരുടയും കട്ടുതിന്നാന്‍ പോണില്ലല്ലോ....! അപ്പോള്‍പ്പിന്നേ കറികൂട്ടി ചോറുണ്ണുന്നത് പാപം ആണോ?

അച്ചന്‍ പറഞ്ഞത് ജീവന്‍ നിലനിര്‍ത്താന്‍ ഒള്ള ചോറുണ്ടാല്‍ മതി എന്നാ! അതും സദ്യ പാത്രത്തില്‍ നിന്നും ചോറു മാത്രം പെറുക്കിതിന്നണം, അല്ലാത്തത് എല്ലാം പാപം ആണുപോലും!

അല്ല... കറി കൂട്ടാന്‍ ഇഷ്ടംഇല്ലാത്തവര്‍ കൂട്ടാതിരുന്നാല്‍ പോരേ, വല്ലോരും കൂട്ടണ്ട എന്ന് വാശിപിടിക്കുന്നത് എന്തിനാ...?

ഇനി സഭയുടേ പേരില്‍ ആര് എന്തോക്കേ പറഞ്ഞാലും വിശക്കുമ്പോ ഞാന്‍ ചോറുണ്ണും, എല്ലാ കറിയും കൂട്ടി വിശാലം ആയി തന്നേ ഉണ്ടന്നിരിക്കും, അത് കണ്ടവര്‍ അറിയണ്ട കാര്യം അല്ല, ഒരു മതമോ സമുദായമോ നിയന്ദ്‌റിക്കണ്ട കാര്യവും അല്ല. വെളമ്പുന്ന ആളുടയും കഴിക്കുന്ന ആളുടയും ഇഷ്ടം മാത്രം മതി അവിടേ....

ഇനി ഇത്തരം മണ്ടന്‍ ക്ലാസുകള്‍ തലക്കകത്ത് അടിച്ചു കേറ്റി ലൈംഗികത എന്നത് സന്താനോല്‍പ്പാദനത്തിന് മാത്രമുള്ള പരിശുദ്ധവും, പവിത്രവും ആയ കര്‍മവും, അത് ആസ്വാധ്യകരം ആക്കാന്‍ ഒള്ള കറികള്‍ കൂട്ടുന്നത്‌ മഹാപാപവും ആണന്നും കരുതിയിരിക്കുന്നവരോട് ഒരുകാര്യം ഓര്‍പ്പിക്കട്ടേ,

ഇപ്പോ നമ്മുടേ നാട്ടില്‍ പട്ടിണി കേടക്കണ്ട സാഹചര്യം ഒന്നും ഇല്ല! വിശക്കുന്നവര്‍ക്ക് മുന്‍പില്‍ ഹോട്ട ലുകളും, തട്ടുകടകളും, തുടങ്ങി ഒത്തിരി സംവിധാനങ്ങള്‍ തുറന്നു കെടപ്പുണ്ട് എന്നത് മറക്കരുത്...!
അല്ലംഗ്കില്‍ നിങ്ങളുടേ പങ്കാളിയും സ്വന്തം വ്യക്തിത്വം മറ്റൊരാളുടേ വാക്കുകള്‍ക്കുമുന്നില്‍ അടിയറ വയ്ക്കുന്ന ആളാണ് എന്ന് ഉറപ്പുവരുത്തണം.

കുറഞ്ഞപക്ഷം ഇക്കാര്യത്തില്‍ എങ്കിലും നമ്മള്‍ സ്വന്തം വ്യക്തിത്വം കാത്തുസുക്ഷിക്കണ്ടേ മാഷന്‍മാരേ...???

Saturday, August 21, 2010

ചാത്തന്‍മാരേ... രക്ഷിക്കണേ...

ആരും പെട്ടന്ന് മറക്കാത്ത ഒരു പേരും കണ്ടുപിടിച്ച്, മലയാളം ടൈപ്പ് ചെയ്യാനും പഠിച്ച്, ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഇന്നേക്ക് 44-ആം ദിവസം! ഈ കുറഞ്ഞ കാലം കൊണ്ട് 1000-ഇല്‍ അധികം പേര്‍ ഇതിലേ വന്നു,
ഹാവൂ..... കൊള്ളാം...... നല്ലത്.......

പക്ഷേ ആര്‍ക്കും എന്നേ വേണ്ട! ഒരു ബ്ലോഗര്‍ക്കും എന്നേ ഫോളോ ചെയ്യണ്ട! കഷ്ടം. എന്നേ എല്ലാവരും ഒരു നികൃഷ്ടജീവിയേപ്പോലേ മാറ്റി നിര്‍ത്തിയിരിക്കുവാ.....

ഇതുവരേ ഒള്ള ഫോളോവേര്‍സ് ഇന്റേ എണ്ണം നാല്. അതില്‍ ഒന്ന് ഞാന്‍ മറ്റൊന്ന് എന്റേ പെണ്ണ്. പിന്നേ മിച്ചം ഉള്ളത് ബഹുമാനപ്പെട്ട, സല്‍ഗുണസമ്പന്നരായ ശ്രീ. ഇടുക്കികാരനും, ശ്രീ. അരുണ്‍ ഉം മാത്രം!
കഷ്ടം ഈ ഭൂലോകത്ത് പ്രബുദ്ധര്‍ ആയിട്ടുള്ളവര്‍ രണ്ടുപേര്‍ മാത്രമോ!? യേതായാലും രണ്ടു പേര്‍ക്കും എന്‍റേ വക ജയ്! ജയ്!

(2008-ല്‍ ദേശീയ കാഴ്ചപ്പാടോട് കൂടി തുടങ്ങിയ ഒരു ബ്ലോഗ്‌ ദേ അപ്പുറത്ത് കെടക്കുന്നു 400 പോസ്ടിങ്ങ്സ് ആവാറായി എന്നാ പറയാനാ, അതിന്‍റേ കാര്യം ഇതിലും കഷ്ടമാ...!)

പക്ഷേ ഞാന്‍ ഫോളോവേര്‍സ് ഇന്റേ എണ്ണംകൂട്ടാന്‍ തന്നേ തീരുമാനിച്ചു.....! എന്റടുത്താ കളി.......!
സംഗതി പരമ രഹസ്യമാ, രഹസ്യമായി ചെയ്താലേ ഫലം കിട്ടൂ....! വലിയ ചെലവും ഇല്ല, തൃശൂര്‍ ഇന്റേ പരിസരപ്രദേശങ്ങളില്‍ സുലഭം ആണ് താനും.

ഹാ...ഹ. ഹോ...ഹൊ. എന്ത് എളുപ്പം......
ഞാനും വാങ്ങും ഒരു ചാത്തനേ നല്ല മിടു മിടുക്കന്‍ ചാത്തനേ.!

അരയില്‍ കെട്ടാന്‍ ഒരു 'ബ്ലോഗ്ഗര്‍ വശീകരണയന്ദ്രവും', അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ഫോണ്ട് കൈകാര്യം ചെയ്യാന്‍ അറിയാവുന്നതും ആയ ഒരു ചാത്തനേ ത്തരാന്‍ ശ്രീ. ചാത്തന്‍സേവാ സ്വാമി കളോട് പറഞ്ഞിട്ടുണ്ട്.

'ബ്ലോഗ്ഗര്‍ വശീകരണയന്ത്രം' ധരിച്ചു ചാത്തനേ അപ്‌ലോഡ്‌ ചെയ്തുകഴിഞ്ഞാല്‍ പിറ്റയ്ന്നുതന്നേ അവന്‍ 'പണി' തുടങ്ങിക്കോളും. 50-ഓ അതില്‍ അധികമോ ഫോളോവേര്‍സ് ഒള്ള സകലവന്ടയും ബ്ലോഗ്ഗില്‍ കയറി ഫോളോവേര്‍സ്നേ അടിച്ചുമാറ്റി എനിക്കും തരും.
ആദ്യം തന്നേ പ്രമുഘ ബ്ലോഗ്ഗുകള്‍ ആയ ബെര്‍ലിത്തരംങള്‍, തട്ടകം, ബൂലോകം, വള്ളിക്കുന്ന്‍,വാഴക്കോടന്‍, ഓഴാക്കന്‍, കൊടകരപുരാണം, തുടങ്ങിയ ബ്ലോഗ്ഗുകളില്‍ കയറി പണി തുടങ്ങാന്‍ ചാത്തനോട് പ്രിത്യയ്കം പറഞ്ഞിട്ടുണ്ട്.

കഷ്ടപ്പട്ട് ഇനി ഒരുത്തനും എന്നേ ഫോളോ ചെയ്യണ്ട...
ഇനി എല്ലാം എന്റേ ചാത്തന്മാര്‍ നോക്കിക്കോളും, ചാത്തന്‍മാരേ രക്ഷിക്കണേ, ഇതിലേ വരുന്നവന്‍മാരുടേ കാര്യം ഒരു തീരുമാനം ആക്കിത്തന്നേ......

ഭിം ഭോം ഫും സ്വാഹ:

Sunday, August 15, 2010

എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

ഇന്ത്യയുടെ ദേശീയപ്രതിജ്ഞ

ഇന്ത്യ എന്റെ രാജ്യമാണ്‌.

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും.

ജയ് ഹിന്ദ്‌


സ്വാമി വിവേകാനന്ദനാണ് ഇന്ത്യയുടെ ദേശീയപ്രതിജ്ഞ രചിച്ചത്. പൊതുപരിപാടികളിലും വിദ്യാലയങ്ങളിലെ അസംബ്ലികളിലും സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷപരിപാടികളിലും മറ്റുമാണ് ദേശീയപ്രതിജ്ഞ സാധാരണയായി ചൊല്ലാറുള്ളത് )

Sunday, August 1, 2010

വിശുദ്ധ ഡാവിഞ്ചിയും പരിശുദ്ധ പെയിന്റിങ്ങ്സും!


മഹാനായാ ഡാവിഞ്ചി വിശുദ്ധനും! അദ്ധേഹത്തിന്‍റേ പെയിന്റിങ്ങ്സും പരിശുദ്ധവും! ആണോ?

ലോകം മൊത്തത്തില്‍ നോക്കിയാല്‍ അല്ല എങ്കിലും മുംബൈ കത്തോലിക്കര്‍ക്ക് പ്രത്യയ്കിച്ചു 'ദി ബോംബെ കാത്തോലിക് സഭ' ക്ക് അങ്ങനേ ആണന്നു തോന്നുന്നു.

'The Last Supper' Painting എന്നത് ഒരു മഹാനായ ചിത്രകാരന്റേ മഹത്തായ സ്രഷ്ടി മാത്രം ആണ്.
പല നാടുകളിലും പല മുഖങ്ങളും രൂപങ്ങളും ഒള്ള ഏശു വിന്റേ ഏറ്റവും പ്രചാരമുള്ള മുഖം ജര്‍മന്‍ കലാകാരന്‍ ആയിരുന്ന അല്ബ്രെച്ച്റ്റ് ദുരെര്‍ (Albrecht Dürer) ഇന്റേ Self-Portrait ലേ മുഖം ആണെന്നാണ് വിശ്വാസം, ആഫ്രിക്കന്‍ രാജ്യങ്ങളിലേ യേശുവിന്റേതാവട്ടെ കറുത്ത സൌന്ദര്യവും.

പല ദേശങ്ങളിലും ഏശു വിന്റേ രൂപങ്ങളും വേഷങ്ങളും പലതാണ്. ഈ മാറ്റങ്ങള്‍ അറിയാത്തവരും, അത് ഉള്‍ക്കൊള്ളാത്തവരും ഒന്നും അല്ലല്ലോ കത്തോലിക്കാ സഭ!

പിന്നേ എന്തിനായിരുന്നു 'Times Of India' (Page 18 of July 25) യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആ കാര്‍ട്ടൂണിന് എതിരേ ഒരു പ്രതിഷേധം?

വിലക്കയറ്റവും, ഇന്ത്യയിലേ പാവപ്പെട്ടവരും, സാധാരണക്കാരും ആയവരുടെ ഭക്ഷണ ശീലത്തില്‍ അതുണ്ടാക്കിയ നഷ്ടംങ്ങളും വിവരിക്കുന്ന ലേഘനത്തിന് തികച്ചും അനുയോജ്യമായ വിതത്തില്‍, കാലിയായ പാത്രങ്ങളും ഒട്ടിയ വയറും ആയിരിക്കുന്ന ഒരു സാധാരണ മനുഷ്യനും (Today’s aam aadmi inspired by R K Laxman’s common man) ഇരു വശത്തുമായി ഇരിക്കുന്ന ഭരണ-പ്രതിപക്ഷ രാഷ്ട്രിയ നേതാക്കന്‍മാരും അടങ്ങുന്ന തികച്ചും നിരുപദ്രവകരമായ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ ക്രിസ്ത്യന്‍ വിരുദ്ധം ആകും!?

ആ കാര്‍ട്ടൂണ്‍ മതവിരുദ്ധം ആണ് എന്ന് കരുതാന്‍ മാത്രം മണ്ടന്മാരാണോ സഭാധികാരികള്‍!?

ഏതായാലും സഭയില്‍ അസഹിഷ്ണത വളരുന്നു എങ്കില്‍ വളന്നോട്ടേ എന്ന് ആരക്കയോ കരുതുന്നു എന്ന് വ്യക്തം!

"കാവിക്കുള്ളിലേ അസഹിഷ്ണത ഹൈന്ദവ ഫാസിസം ആണ് എങ്കില്‍ ലോഹക്കുള്ളിലേ അസഹിഷ്ണത ക്രിസ്ത്യന്‍ ഫാസിസം തന്നേ ആണ്."

ഏതായാലും കഴിഞ്ഞ ദിവസത്തേ പത്രത്തിലൂടെ (July 28) മാപ്പ് പറഞ്ഞു വിവാദം അവസാനിപ്പിച്ച Times of India യോടും രാഷ്ട്രീയ, സാംസ്കാരിക, പത്ര പ്രവര്‍ത്തന രംഗങ്ങളിലേ  പ്രമുഖരോടും ഒരു ചെറിയ സംശയം ചോദിച്ചോട്ടേ?

പ്രമുഖ 'മുന്‍ ഇന്ത്യന്‍' ചിത്രകാരന്‍ ആയ എം.എഫ്. ഹുസൈന്‍ ചിത്രങ്ങള്‍ക്ക് എതിരേ സമരം ചെയ്ത സംഘ പരിവാറുകാര്‍ക്ക് എതിരേ ആവിഷ്കാര സ്വാതന്ദര്യത്തിന്റെ പേരും പറഞ്ഞു തുള്ളിയ നിങ്ങള്‍ എന്തേ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല?

മത വിരുദ്ധത ഒട്ടും കാണാന്‍ സാദിക്കാത്ത ഒരു നല്ല കാര്‍ട്ടൂണ്‍ നിങ്ങള്‍ക്ക് ആര്‍ക്കും സംരക്ഷിക്കണ്ടേ?

ആര്‍.കേ. ലക്ഷ്മണിന്റേ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എന്തേ ഒരു വിലയും ഇല്ലേ....?

THE LOST SUPPER
 FAST, NOT FEAST: Today’s aam aadmi inspired by R K Laxman’s common man

പത്രം വക ഷമാപണം: " WE ARE SORRY: An illustration resembling The Last Supper, which appeared in the Sunday edition of the paper (Page 18), has hurt the sentiments of a number of our readers. We sincerely apologise for the anguish it has inadvertently caused. This paper is truly respectful of all faiths; it is one of the cornerstones of our editorial philosophy."

സമാനമായ മറ്റൊരു വിവാദം: CPI(M) 'മതവിരുദ്ധ' പോസ്റ്റര്‍ വിവാദം !!! ?

Saturday, July 24, 2010

ആ കമന്‍റിന് ഒരു തുറന്ന മറുപടി


"ഗോ വധ നിരോധന നിയമവും ചില സംശയങളും". എന്ന പേരില്‍ പോസ്റ്റ്‌ ചെയ്ത ലേഘനത്തിനു വന്ന ഒരു കമന്റ്‌ ഉം അതിനുള്ള എന്റേ മറുപടിയും തഴേ കൊടുക്കുന്നു.

SBM said...
Dear blogger I have some questions to ask you


If Muslims & Christians are minorities in Maharashtra, UP, Bihar etc., are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?


There are nearly 52 Muslim countries. Show one Muslim country which provides Haj subsidy.
Show one country where the 85% majority craves for the indulgence of the 15% minority.
In 1947, when India was partitioned, the Hindu population in Pakistan was about 24% ….Today it is not even 1%.


In 1947, the Hindu population in East Pakistan (now Bangladesh) was 30% …. Today it is about 7%.


What happened to the missing Hindus?
Do Hindus have human rights?


When Christian and Muslim schools can teach Bible and Quran,
…. Why Hindus cannot teach Gita or Ramayan in our schools?


Do you admit that Hindus do have problems that need to be recognized? Or do you think that those who call themselves Hindus are themselves the problem?


Why Temple funds are spent for the welfare of Muslims and Christians, when they are free to spend their money in any way they like?


A Muslim President, A Hindu Prime Minister and a Christian Defence Minister run the affairs of the nation with a unity of purpose.
Can this happen anywhere, except in a HINDU NATION - BHARATH?


(This is not prepared by/for any political party/group
… these are the observations & the thoughts of
a Citizen Of India)


You are bother about killing of cows and you are thinking this is a Hindu agenda.
Before few months one of your priests said “don’t allow other religious students in Christian management schools” why you aren’t ready to wrote any essay regarding this in your blog? Suppose that prist is in Pakistan what will happen? This is also a social injustice man!! I can tell more but I am a Hindu I don’t want to insult other religions. I want to tell you the words of Swami Vivekananda
"Hinduism is not a religion it is a way of life”.
July 19, 2010 2:27 AM 


ആദ്യം ആയി ബ്ലോഗ്‌ വായിച്ച സുഹൃ ത്തിനു നന്ദി .

ന്യൂനപക്ഷങ്ങള്‍ക്ക് അവകാശംങ്ങള്‍ ലഭിക്കുന്നില്ല എന്ന് അല്ല ഞാന്‍ പറഞ്ഞത്. "Hinduism is not a religion it is a way of life” എന്ന സത്യത്തേ ഞാനും അംഗീകരിക്കുന്നു. ഹിന്ദുയിസത്തിനു എല്ലാ വിശ്വാസങ്ങളയും ഉള്‍കൊണ്ട ചരിത്രമേ ഒള്ളു അല്ലാതേ ഒന്നും ആരിലും അടിച്ചേല്‍പിച്ച ചരിത്രം ഇല്ല എന്നതും സത്യം.

പക്ഷേ ഈ ഗോവധ നിരോധന നിയമം എന്നത് ഒരുതരം അടിച്ചേല്‍പിക്കല്‍ ആണ്. ഒരാളുടേ വിശ്വാസത്തേ മറ്റൊരാളിലേക്ക് അടിച്ചേല്‍പിക്കുന്നു.

ഇതു നൂറു ശതമാനം വര്‍ഗീയത ആണ് അല്ലങ്കില്‍ വര്‍ഗീയ മുതലെടുപ്പ് മാത്രം ലക്‌ഷ്യം വച്ചുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയത്തേ ആണ് ഞാന്‍ കുറ്റപെടുത്തിയത്, മതത്തേ രാഷ്ട്രീയത്തില്‍ കൂട്ടി കുഴച്ചു മുതലേടുപ്പു നടത്തുന്ന വൃത്തികെട്ട പ്രവണതയേ ആണ് ഞാന്‍ കുറ്റപെടുത്തിയത്.

Before few months one of your priests said “don’t allow other religious students in Christian management schools” എന്ന് ഏഴുതിയത് വായിച്ചു. പക്ഷേ അതില്‍ ഒരു തിരുത്തുണ്ട്. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളില്‍ തന്നേ പഠിക്കാന്‍ ശ്രദ്ധിക്കണം" എന്ന് ആണ് പറഞ്ഞത്.

ആ പ്രയോഗത്തേ ഞാന്‍ എന്ന് അല്ല, ബഹു ഭൂരിപക്ഷം സഭാ വിശ്വാസികളും എതിര്‍ത്തത് ആണ്. ഏതങ്കിലും ഒരു വിശ്വാസി അതിനു പിന്തുണ പ്രഘ്യപിച്ചു ഇറങ്ങിയതായി താങ്കള്‍ കേട്ടിട്ടുണ്ടോ?

പിന്നേ താങ്കള്‍ പറഞ്ഞ പോലേ ഇന്ത്യയേ മറ്റു രാജ്യങളും ആയി താരതമ്യ പെടുത്തണ്ട കാര്യം ഇല്ല. കാരണം ഇന്ത്യ താങ്കള്‍ താരതമ്യ പെടുത്തിയ രാജ്യങളേക്കാള്‍ വളരേ മുകളില്‍ ആണ്, വളരേ വത്യസ്തം ആണ്.

ഇനി താരതമ്യ പെടുത്തുക ആണ് എങ്കില്‍ അമേരിക്കയോ യൂറോപ്പ്ഓ മറ്റുമായി താരതമ്യ പെടുത്തു അപ്പോള്‍ അറിയാം നാം എത്ര മാത്രം പുറകേ ആണ് ഓടുന്നത് എന്ന്.

മറ്റൊരു രാജ്യത്തേ ഹിന്ദുവിനു വേണ്ടി വ്യാകുല പെടാതേ ഇന്ത്യയിലേ ഇന്ത്യക്കാരന് വേണ്ടി കണ്ണീര്‍ ഒഴുക്കു സുഹൃത്തേ.

താങ്കള്‍ പല രാജ്യത്തയും ഹിന്ദുവിന്റേ കണക്കു എടുത്തപ്പോള്‍ എന്തേ മൗറിഷ്യസ്, ഫിജി, ഗയാന, സിങ്കപ്പൂര്‍, യു കെ, എന്നിവ ഒക്കേ മറന്നു പോയി?

ലോകത്തിനു തന്നേ മാതൃക ആയ ഭാരതത്തേ പിന്നോട്ട് വലിക്കുന്ന പ്രവണതക്ക് എതിരേ ഞാന്‍ പ്രതികരിച്ചു എന്ന്ഏ ഒള്ളു അല്ലാതേ എനിക്ക് ഇനിയും അവകാശങ്ങള്‍ വേണം എന്നോ, മറ്റൊരാള്‍ക്ക്‌ അവകാശങള്‍ വേണ്ട എന്നോ, ഒള്ള മുറവിളി അല്ല എന്റേ പ്രതികരണം.

ലോകത്ത് ഏറ്റവും കൂടുതല്‍ മതംങ്ങളും ഭാഷ കളും സംസ്കരങ്ങളും ഉള്ള ഒരു രാജ്യത്ത് ഇത്തരം വര്‍ഗീയ പ്രീണന നയങ്ങള്‍ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ മനസിലാക്കുന്ന ഒരു സാദാരണ ഭാരതീയന്റേ പതികരണം മാത്രം ആണത്.

പിന്നേ സുഹൃത്തേ ക്രിസ്ത്യന്‍ സ്കൂളുകളില്‍ ഇല്ലാത്ത വര്‍ഗീയത അടിച്ചേല്പിക്കരുത്.

ഞാനും പഠിച്ചത് ഒരു കത്തോലിക്കാ മാനേജ്‌മന്റ്‌ സ്കൂളില്‍ ആണ്. അവിടേ മറ്റു മതങ്ങളിലേ കുട്ടി കളേ എല്ലാ മതംങ്ങളി ലയും നല്ല കര്യംങ്ങള്‍ അടങ്ങിയ 'മോറല്‍ സയന്‍സ്' എന്ന ഒരു പുസ്തകം ആയിരുന്നു പഠിപ്പി ച്ചിരുന്നത്, അല്ലാതേ വര്‍ഗീയത അല്ല.

ആ സ്കൂളിലേ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികളേ എല്ലാ വര്‍ഷവും മുടങ്ങാതേ ഏറ്റുമാനൂര്‍ അമ്പലത്തിലും മാന്നാനം പള്ളിയിലും കൊണ്ടുപോകുന്ന ഒരു പതിവുണ്ട്.
ഞാന്‍ ഉള്‍പെടേ ഉള്ള ബഹു ഭൂരിപക്ഷം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും ആദ്യം ആയി അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നത്‌ അന്ന് ആണ്.
ഞങ്ങളേ അവിടേ കൊണ്ട് പോയതോ കത്തോലിക്കാ വൈദികരും!

പ്രിയ സുഹൃത്തേ നിങ്ങള്‍ ഹിന്ദുവിന്റേ കണ്ണിലൂടേ മാത്രമാണ് ഭാരതത്തേ കാണുന്നത്.
അത് എന്റേ കാഴ്ചപാടിന്റേ പ്രശ്നം അല്ല നിങ്ങളുടേ മാത്രം പ്രശ്നം ആണ്.

ആ ലേഘനം എഴുതിയ ഞാന്‍ ഒരു ക്രിസ്ത്യന്‍ ആയതു കൊണ്ട് മാത്രം എന്നേ ഒരു ഹിന്ദു വിരോധി ആയി കാണരുത്.

ഹിന്ദുയിസം എന്ന "way of life" ഇഷ്ടപെടുന്നതിന്, ആരധിക്കുന്നതിന് ഒരിക്കലും ഒരു ഹിന്ദു ആയി ജനിക്കണം എന്ന് ഇല്ല.
ആ ഇഷ്ട ത്തിന് ഒരിക്കലും എന്റേ മതം തടസം ആയി എനിക്ക് തോന്നിയിട്ടില്ല.

പിന്നേ "Can this happen anywhere, except in a HINDU NATION - BHARATH?" എന്ന വാക്യം ഞാന്‍ കണ്ടായിരുന്നു.

അത് "മതേതര ജനാധിപത്യ ഭാരതം" എന്നത് അംഗീകരിക്കാന്‍ ബുദ്ധി മുട്ടുള്ള, ഭാരതം എന്നാല്‍ എന്താണന്നോ, അത് എങ്ങനേ ഉണ്ടായി എന്നോ, ഇന്നും മനസിലാക്കാന്‍ സാധിക്കാത്ത, ഹിന്ദുസ്ഥാനി ആവണം എങ്കില്‍ ഹിന്ദു ആയിരിക്കണം! എന്നും ഹിന്ദി അറിഞ്ഞിരിക്കണം! എന്നും പറഞ്ഞിരുന്ന / പറയുന്ന സംഘപരിവര്‍ സമൂഹത്തിന്റേ സ്ഥിരം ചോദ്യം ആണ്.

ആയതിനാല്‍ തന്നേ അര്‍ഹിക്കുന്ന അവജ്ഞ യോട് കൂടി തന്നേ ആ വാക്കുകളേ ഞാന്‍ തള്ളി കളയുന്നു.


Wednesday, July 21, 2010

അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം.....


"അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം....."

എന്ന പേരില്‍ ആരോ എഴുതിയ ഒരു ലേഖനം നിങ്ങള്ക്ക് വേണ്ടി ഇവിടേ ചേര്‍ക്കുന്നു, ഇന്ന് ഇത്  മറ്റു ആരുടയോ പ്രശ്നം ആണ്,
പക്ഷേ നാളേ ഇത് എന്ടയോ നിങ്ങളുടയോ പ്രശ്നം ആയിരിക്കാം എന്ന് ഓര്‍ക്കുക!




ഇത് എഴുതിയ വെക്തിക്കും, ഇത് മെയില്‍ ആയി അയച്ചു തന്ന സ്നേഹിതനും  നന്ദി. 



Sunday, July 18, 2010

ഉള്ളടക്കം (INDEX)

എല്ലാ പേജുകളിലേക്കും ഉള്ള ലിങ്കുകള്‍ ഈ പേജ് ഇല്‍ നല്‍കിയിരിക്കുന്നു, അത് പോലേ തന്നേ എല്ലാ പോസ്റ്റുകളുടയും തുടക്കത്തില്‍ നല്‍കിയിരിക്കുന്ന 'ഉള്ളടക്കം' (INDEX)എന്ന ലിങ്ക് ഇല്‍ ക്ലിക്ക് ചെയ്താല്‍ ഈ പേജ് ഇല്‍ തിരികേ എത്താന്‍ സാധിക്കുന്നതാണ്.

08 November 2017 നവംബർ 8, കുരുട്ടുബുദ്ധി ദിനം!

01 November 2017 കേരളപ്പിറവി ആശംസകൾ...

30 October 2017 എന്റെ നിധിപ്പെട്ടി - പത്ര ശേഖരം!!

24 October 2017 സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇

24 October 2017 ശരിക്കും ഇന്ത്യ ആരുടേയാണ്??

22 October 2017 ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤

19 October 2017 സ്ട്രീറ്റ് ആർട്ട് - മെൽബൺ.

6 October 2017 എന്തിനെടുത്തു ഇവരുടെ ജീവൻ !!???

5 October 2017 ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'!

4 October 2017 Mr. Shah, ഞങ്ങൾക്കും ചിലത് പറയാനുണ്ട്!!!

3 October 2017 'സുഡുസംഘി' ദിനാശംസകൾ!

2 October 2017 ഗാന്ധിജയന്തി ആശംസകൾ!

1 October 2017 മതം! മതത്തിന്റെ സംസ്ക്കാരം!

30 Sep 2017 "ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!"

26 Sep 2017 ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ...

25 Sep 2017 കഴിഞ്ഞ 70വർഷം കൊണ്ട് ഇന്ത്യ എന്ത് നേടി!? കോൺഗ്രസ്സ് ഇന്ത്യക്ക് എന്ത് ചെയ്തു!? 

23 Sep 2017 സുരേഷ് ഗോപി - ആ പാവത്തെ എന്തിനാണ് വെറുതെ വലിച്ചു കീറി ഭിത്തിയിൽ ഉരക്കുന്നത്...!? 

21 Sep 2017 രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്..

9 Sep 2017 ല്യൂട്ടന്റെ ഡെൽഹി!

4 Sep 2017 കണ്ണന്താനം എന്ന മലയാളി മന്ത്രിക്ക് ആശംസകൾ... !! (ട്രോളുന്നവരോടും ഒരുകാര്യം!)

3 Sep 2017 Thank You, Mr. Shashi Tharoor

1 Sep 2017 കറൻസി നിരോധനം എന്ന ഇലക്ഷൻ നാടകം!!!!

30 Aug 2017 റോഹിൻഗ്യ മുസ്ലിങ്ങൾ,അവരും മനുഷ്യരാണ്!

 June 12, 2017 തമിഴനൊപ്പം, നീതിക്കൊപ്പം....  

June 8, 2017 സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ അപലപിക്കുന്നു....!!  

May 28, 2017 ഞങ്ങൾ കോട്ടയംകാർ ഇങ്ങനാ ഫാസിസ്റ്റുകളേ... 

May 31, 2017 'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !!

29 July 2015 ശിരോവസ്ത്ര വിവാദവും വർഗീയകൃഷിയും! 
എന്തിനേയും ഏതിനേയും മത-രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന ഒരുതരം വൃത്തികെട്ട അവസ്ഥയിലേക്ക് മലയാളികൾ മാറി എന്നതിന്റെ നേർക്കാഴ്ച്ചയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയെത്തുടർന്നുണ്ടായ (AIPMT) ശിരോവസ്ത്രവിവാദ കോലാഹലങ്ങൾ.....

10 February 2015 അങ്ങനെ എന്റെ തറവാടും പൊളിക്കാൻ പോകുന്നു!
വല്യമ്മയുടെ അടുത്ത് ഒത്തിരി സമയം ചിലവഴിച്ചിരുന്നത്‌ കൊണ്ട് ഇങ്ങനെ കുറേ ചരിത്രം കിട്ടി... അതുകൊണ്ട് അതിൽ കുറച്ചെങ്കിലും എഴുതാൻ പറ്റി.....

2 February 2015 പത്രക്കാരേ..... സഹിക്കുന്നതിനും ഒരു പരിധിയില്ലേ?

19 February 2013 പൊളിക്കപ്പെടുന്ന  പാരമ്പര്യങ്ങള്‍....!!!11!! !
ലോകത്തേ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ പാരമ്പര്യം പങ്കുവെക്കുന്ന കേരളത്തില്‍ പാരമ്പര്യത്തനിമ നഷ്ടപ്പെടാതേ നിലനില്‍ക്കുന്ന പള്ളികള്‍ ഇനി എത്രയൊണ്ണം അവശേഷിക്കുന്നു എന്ന് പൊളിക്കല്‍ വിദഗ്ദ്ധര്‍ ഇടക്ക് ഒന്ന് ആലോചിക്കുന്നത് നന്ന്.

02 December 2012 ഒരു ഇന്ത്യന്‍ ജനപ്രതിനിധി - ശരിയോ? തെറ്റോ ?

28 October 2012 മീന്‍പിടുത്തം ഹിന്ദുക്കളുടേ മാത്രം അവകാശമാക്കണമെന്ന് തൊഗാഡിയ (മാതൃഭൂമി 28/10/12)

27 October 2012 ശ്രി. നമ്പി നാരായണനുമായുള്ള അഭിമുഖം. "ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍?" 
സി.ഐ.എ പോലൊരു ഏജന്‍സിക്ക് ഇടപെടാന്‍ തക്കവിധം ഈ കേസിനെ വഴിതെറ്റിച്ചത് കേരള പൊലീസ് അല്ലേ? പൊലീസിന്‍െറയോ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറയോ തലപ്പത്തുള്ള ആരോ ഒരാള്‍ സി.ഐ.എയുടെ ഏജന്‍റായിരുന്നിരിക്കണം. അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകര്‍ത്തെറിയാന്‍ സി.ഐ.എയുടെ പങ്ക് പറ്റിയതാരാണ്? ആരാണ് ഇന്ത്യയെ വിറ്റ യഥാര്‍ഥ ചാരന്‍?

18 October 2012 കള്ള് നിരോധനം - ഗുണഭോക്ത്താക്കള്‍ ആരൊക്കേ!?
Emerging കേരളത്തിന്‌ കള്ളുഷാപ്പോ, കള്ളോ അല്ല അപമാനം മറിച്ച്‌, പുറത്തു ഇറങ്ങിയാല്‍ തിരിച്ചു വീട്ടില്‍ കയറുന്നത് വരെ മൂത്രം ഒഴിക്കാന്‍ പോലും കഴിയാത്ത നമ്മുടെ സ്ത്രീകളുടെ അവസ്ഥയാണ്, മതിലോ മറയോ തപ്പി ഓടേണ്ടി വരുന്ന പുരുഷന്മാരുടെയും, മൂക്ക് പൊത്തി നടക്കേണ്ടി വരുന്ന പോതുജനതിന്റെയും അവസ്ഥയാണ്.

15 August 2012 സ്വാതന്ത്ര്യ ദിന ആശംസകള്‍.
പതിനായിരങ്ങളുടെ ആത്മ ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ....!. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്രിയതിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍....! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യ ദിനം.

25 May 2012 മുല്ലപ്പെരിയാറിന് വേണ്ടി ഒരു 3 മിനിറ്റ്!
മുല്ലപെരിയാര്‍ പ്രശ്നം ഒരു 10 പേര്‍ എങ്കിലും കൂടുതല്‍ അറിയണം എന്ന് ആഗ്രഹിന്നവര്‍ ഒരു 3 മിനിറ്റ് ഈ വോട്ടിങ്ങിനായി മാറ്റിവക്കില്ലേ ?

8 February 2012 CPI(M) 'മതവിരുദ്ധ' പോസ്റ്റര്‍ വിവാദം !!!?

25 January 2012 അഴീക്കോട് മാഷിന് വിട........
ശ്രീ. സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍........

05 July 2011 തിരുവതാംകൂറും ലക്ഷം കോടികളും !!??
ലോകത്തിലെ വികിസിത രാജ്യങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും മികച്ചതും നവീനവുമായിരുന്നു തിരുവിതാംകൂര്‍ മഹാരാജ്യം. അതിന്റെ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടിരുന്ന നിധി നാളെ മറ്റാര്‍ക്ക് എങ്കിലും കൊള്ളയടിക്കാന്‍ പാകത്തിന് തുറന്നു വെക്കേണ്ടത് ഉണ്ടോ?

19 February 2011 കൊച്ചി ഐ.പി.എല്‍ !? INDI (Gujarati) COMMANDOS
പാലം കടക്കുവോളം മലയാളി! പാലം കടന്നപ്പോഴോ ഗുജറാത്തി! എന്ന് പറഞ്ഞപോലായി കേരളത്തിന്റേ മോഹങ്ങള്‍ എന്നാണ് കാര്യങ്ങളുടേ കിടപ്പു വശവും ഇരിപ്പുവശവും ഒക്കേ കാണുബോള്‍ തോന്നുന്നത്.

14 February 2011 വാലന്‍റയിന്‍ തീവ്രവാദിയാണോ !?
പതിവ്പോലേ പല 'സേന' കളുടയും, സാംസ്‌കാരിക പോലിസിന്ടയും, സദാചാര സംരക്ഷകരുടയുമൊക്കേ വാതോരാതേയുള്ള പ്രസ്താവനകളും പ്രവര്‍ത്തികളും കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്

10 January 2011 മറ്റൊരു ആസിഡ് ആക്രമണം കൂടി !
ഒരു പെണ്‍കുട്ടിയുടേ ജീവിതത്തിലേറ്റവും സുന്ദരമായ മുഹൂര്‍ത്തത്തിലേക്ക് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ക്കകം പ്രവേശിക്കേണ്ടിയിരുന്ന അവളുടേ ഇനിയുള്ള രൂപവും ജീവിതവും നിശ്ചയിക്കുന്നത് ആ മുഖത്ത് ആസിഡ് ഏല്പിച്ച പ്രഹരത്തിന്റേ വ്യാപ്തിയാണ്.

01 January 2011 പുതുവത്സരദിനം മുതല്‍ നന്നാവുന്നില്ലേ!?
അപ്പൊ ഈ പുതുവത്സരം മുതല്‍ എല്ലാവരും “I’m a failure”, “I’m hopeless”, “I won’t get well” എന്നൊക്കേ പറയുന്നത് നിര്‍ത്തി “I’m wonderful”, “I’m beautiful”, “I’m God’s child”, “God has a great plan for my life!” എന്നൊക്കേ പറയും എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട് ഒരു നല്ല 2011 ആശംസിക്കുന്നു.

26 November 2010 26/11 - രണ്ടാം വാര്‍ഷികദിനം.
ഇന്ന് നവംബര്‍ 26, മുംബൈ തീവ്രവാദ ആക്രമണത്തിന്റേ രണ്ടാം വാര്‍ഷികദിനം, കടല്‍ കടന്നുവന്ന തീവ്രവാദികള്‍ ഇന്ത്യയുടെ സകല സുരക്ഷാ വേലികളും വളരേ നിസാരം ആയി മുറിച്ചു കടന്ന് മുംബൈ നഗരത്തിന്‍റേ നെഞ്ചില്‍ ഏല്‍പ്പിച്ച കനത്ത പ്രഹരത്തിന്‍റേ ഓര്‍മ ദിവസം.

31 October 2010 ഇന്ദിരാ സ്മരണക്കു മുന്‍പില്‍ പ്രണാമം.....
ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ബഷ്പാജ്ജലി അര്‍പ്പിക്കുന്നു......

28 October 2010 അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍ ദരിദ്രജനങ്ങളുടേ പേര് പറഞ്ഞു മാവോവാദികളേ നിസ്സാരവല്‍ക്കരിക്കരുത് അരുന്ധതീ. ഇന്ത്യയിലേ 120 ജില്ലകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ വെള്ള പൂശിയ മാവോയിസ്റ്റുകള്‍ ആണ്. അവിടൊന്നും നിയമ വാഴ്ച ഇല്ല എന്നതും മറക്കരുത്. മൊത്തം ജില്ല കളുടേ എണ്ണം 625 എന്ന കണക്കുകൂടി നോക്കുമ്പോള്‍ അറിയാം കാര്യം എത്ര ഭീകരം ആണ് എന്ന്‌.

19 October 2010 ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ !

12 October 2010 അയ്യോ പോകരുതേ.........
ഏഴുത്തുപുരയിലേ എന്റേ അസാന്നിധ്യം കണ്ട് നിങ്ങളാരും ഞാന്‍ പണി നിര്‍ത്തി സ്ഥലം കാലിയാക്കി എന്നു കരുതരുതേ......... ഞാന്‍ അങ്ങനൊന്നും നിങ്ങളേ വെറുതേ വിടാന്‍ ഉദ്ധേശിച്ചിട്ടില്ല........ 'കൊണ്ടേ പോകൂ'.......!

25 September 2010 ചില കോമണ്‍വെല്‍ത്ത് കളികള്‍ !
ഏതായാലും കണക്കോക്കേ വളരേ കൃത്യം ആ 2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് 9-ലക്ഷം വില വന്നത് അതിന്റേ 2-മാസത്തേ വാറണ്ടിയും 2-മാസത്തേ ടെക്നീഷ്യന്റേ ചെലവും എല്ലാം കൂട്ടിയാന്നാ കല്‍മാഡി പറഞ്ഞത്! കഥയില്‍ ചോദ്യം ഇല്ലാന്നാ വെപ്പ് അതുകൊണ്ട് ഓരോ ട്രെഡ്മില്ലിനും ഓരോ ടെക്നീഷ്യനാണോന്ന് ഒന്നും ചോദിക്കരുത്!

11 September 2010 സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.
ഇന്ന് സെപ്റ്റംബര്‍ 11,മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യയികിച്ച്‌ അമേരിക്കകാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിനം. അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയതോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

4 September 2010 ചില കത്തോലിക്കാ സംശയങ്ങള്‍.......
ഒരാള്‍ ചോറുണ്ണുമ്പോള്‍ കറികൂട്ടി ആസ്വദിച്ച് ഉണ്ണണോ? അതോ കറികൂട്ടാതേ ചോറു മാത്രം പെറുക്കിത്തിന്നണോ? സ്വന്തം പാത്രത്തില്‍ എനിക്ക് മാത്രം വെളമ്പിവെച്ചേക്കുന്ന സദ്യ അല്ലേ ഞാന്‍ ഉണ്ണുന്നത്! അല്ലാതേ മറ്റാരുടയും കട്ടുതിന്നാന്‍ പോണില്ലല്ലോ....! അപ്പോള്‍പ്പിന്നേ കറികൂട്ടി ചോറുണ്ണുന്നത് പാപം ആണോ?

21 August 2010 ചാത്തന്‍മാരേ... രക്ഷിക്കണേ...
'ബ്ലോഗ്ഗര്‍ വശീകരണയന്ത്രം' ധരിച്ചു ചാത്തനേ അപ്‌ലോഡ്‌ ചെയ്തുകഴിഞ്ഞാല്‍ പിറ്റയ്ന്നുതന്നേ അവന്‍ 'പണി' തുടങ്ങിക്കോളും. 50-ഓ അതില്‍ അധികമോ ഫോളോവേര്‍സ് ഒള്ള സകലവന്ടയും ബ്ലോഗ്ഗില്‍ കയറി ഫോളോവേര്‍സ്നേ അടിച്ചുമാറ്റി എനിക്കും തരും.

15 August 2010 എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

1 August 2010 വിശുദ്ധ ഡാവിഞ്ചിയും പരിശുദ്ധ പയിന്‍ടിങ്ങ്സ് ഉം
പല ദേശങ്ങളിലും ഏശു വിന്റേ രൂപങ്ങളും വേഷംങ്ങളും പലതാണ് ഈ മാറ്റങ്ങള്‍ അറിയാത്തവരും, അത് ഉള്‍ക്കൊള്ളാ ത്തവരും ഒന്നും അല്ലല്ലോ കത്തോലിക്കാ സഭ. പിന്നേ എന്ധിനായിരുന്നു 'Times Of India' യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആ കാര്‍ട്ടൂണ്‍ നു എതിരേ ഒരു പ്രതിഷേധം

24 July 2010 ആ കമന്‍റിന് ഒരു തുറന്ന മറുപടി
മറ്റൊരു രാജ്യത്തേ ഹിന്ദുവിനു വേണ്ടി വ്യാകുല പെടാതേ ഇന്ത്യയിലേ ഇന്ത്യക്കാരന് വേണ്ടി കണ്ണീര്‍ ഒഴുക്കു സുഹൃത്തേ. താങ്കള്‍ പല രാജ്യത്തയും ഹിന്ദുവിന്റേ കണക്കു എടുത്തപ്പോള്‍ എന്തേ മൗറിഷ്യസ്, ഫിജി, ഗയാന, സിങ്കപ്പൂര്‍, യു കെ, എന്നിവ ഒക്കേ മറന്നു പോയി?

21 July 2010 അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം.....

18 July 2010 ഉള്ളടക്കം (INDEX)

17 July 2010 പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ഇന്റേ വിശദീകരണം.

16 July 2010 ഗോ വധ നിരോധന നിയമവും ചില സംശയങളും.
ലവന്‍മാര്‍ക്ക് ഗോ എന്നാല്‍ ഭയങ്കര ബഹുമാനം ആണ് താനും, ബാബറി മസ്ജിദ് കലാപത്തിലും ഗുജറാത് കലാപത്തിലും ഒക്കേ മനുഷ്യരേ വധിക്കാന്‍ അണികളേ ഇളക്കി വിട്ടപ്പോള്‍ കാണാത്ത മനുഷ്യത്തം ആണ് പശുവിനോടും കുടുംബത്തിനോടും

11 July 2010 ചില "അപ്രിയ" സത്യങള്‍.
പണ്ടൊരിക്കല്‍ കോട്ടയത്ത്‌ ഡിഗ്രിക്ക് പഠിക്കുന്ന കാലം എന്റേ സഹപഠിയന്‍ എന്നോട് ചോദിച്ചു "എടാ ഈ ABVP കോണ്‍ഗ്രസ്‌ ഇന്റേ ആണോ?" ഞെട്ടി നിന്ന എന്നോട് അടുത്ത സംശയം "ഈ വജ്പോയ് ഏതാ കോണ്‍ഗ്രസ്‌ ആണോ?" അന്ന് നാട് ഭരിചോണ്ടിരുന്ന വജ്പോയ് യേ പറ്റിഉള്ള സംശയം കൂടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ശരിക്കും പൊട്ടിത്തകര്‍ന്നു തഴേ വീണു !!!

10 July 2010 ഓസ്ട്രേലിയ യിലേ (അതി ഭീകര!) പ്രശ്നങ്ങള്‍.
FISA നടത്തിയ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, എന്നാല്‍ പിറ്റയ്ന്നത്തൈ മലയാളം പത്രത്തില്‍, "ശക്തമായ പങ്കടുക്കലിലും പിന്തുണയിലും" കുടേ തലേദിവസത്തേ സമരം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്ത, എല്ലാ മലയാളി സംഗടനകള്‍ക്കും ഈ അവസരത്തില്‍ നമുക്ക് നന്ദി പറയാം....

9 July 2010 ഒരു വര്‍ഗീയ ചൊറിച്ചില്‍.
 "കര്‍ത്താവു മോനേ സ്നേഹിക്കുന്നുണ്ടാങ്കില്‍ വീണ്ടും മാമോദിസ മുക്കിയിരിക്കും"എന്നാ ചേട്ടന്‍ പറഞ്ഞത്, അപ്പൊ കര്‍ത്താവു എന്നേ സ്നേഹിക്കുന്നില്ലേ...?

8 July 2010 അങ്ങനേ ആ പേപ്പട്ടി യയും കൊന്നു.......
എന്തായിരുന്നു മതനിന്ദ ആരോപിക്കപ്പെട്ട ആ വിവാദ ചോദ്യം? ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്.

Saturday, July 17, 2010

പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ഇന്റേ വിശദീകരണം..


എന്ന പേരില്‍ ജൂലൈ എട്ടാം തീയതി പോസ്റ്റ്‌ ചെയ്ത ലേഘന തിന്റായ് തുടര്‍ച്ച....

പ്രൊഫസര്‍. ടി. ജേ. ജോസഫ്‌ ഇന്റേ വിശദീകരണ കത്ത്.....


















NB: എല്ലാത്തിനും മറുപടി വൃതാസുരന്‍ എഴുതിയ "അധ്യാപകരുടെ തല വെട്ടണം !!!" എന്ന ലേഘനത്തില്‍ ഒണ്ട്……

Friday, July 16, 2010

ഗോ വധ നിരോധന നിയമവും ചില സംശയങളും


കര്‍ണാടക സര്ക്കാരിന്റേ ഗോ വധ നിരോധന നിയമ വാര്‍ത്ത‍ വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കൊന്നു ഞെട്ടി.

ഞാന്‍ കര്‍ണാടകത്തില്‍ അല്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ആ ഞെട്ടല്‍ മാറി, കേന്ദ്രം ബി.ജേ.പി അല്ലല്ലോ ഭരിക്കുന്നത്‌ എന്ന് ഓര്‍ത്തപ്പോള്‍ ആശ്വാസവും ആയി.

പക്ഷേ ആശങ്ക തീരുന്നില്ല, ഇനി ബി.ജേ.പി എങ്ങാനും കേന്ദ്രത്തില്‍ വന്നാലോ? പിന്നേ ഞാന്‍ എങ്ങനേ പോത്തുലത്തിയത് കഴിക്കും?

ലവന്‍ മാര്‍ക്ക് ഗോ എന്നാല്‍ ഭയങ്കര ബഹുമാനം ആണ് താനും, ബാബറി മസ്ജിദ് കലാപത്തിലും ഗുജറാത് കലാപത്തിലും ഒക്കേ മനുഷ്യരേ വധിക്കാന്‍ അണികളേ ഇളക്കി വിട്ടപ്പോള്‍ കാണാത്ത മനുഷ്യത്തം ആണ് പശുവിനോടും കുടുംബത്തിനോടും,
അതിന്റേ രഹസ്യം ആണ് മനസിലാകാത്തത്! അപ്പൊ പശു ആണോ മനുഷ്യനിലും വലുത്? ചെലപ്പോ ആയിരിക്കും അതിനു ആണങ്കില്‍ രണ്ടു കൊമ്പും ഒരു വാലും ഉണ്ടല്ലോ മുലയുടേ കാര്യം ആണങ്കില്‍ പറയുകയും വേണ്ട!

ഗോവധ നിരോധനം എന്നാല്‍ പശു, അതിന്റേ കസിന്‍സ്, സെക്കന്റ്‌ കസിന്‍സ് തുടങ്ങി എല്ലാം പെടും.

ചുരുക്കി പറഞ്ഞാല്‍ പശു, കാള, പോത്ത്‌, എരുമ തുടങ്ങി ആ ഒരു കുടുംബം മുഴുവന്‍ എനിക്ക് അന്യം ആകും. ഹോ ഓര്‍ത്തിട്ടു സഹിക്കാന്‍ പറ്റുന്നില്ല, ഞാന്‍ അവയേ അത്രയ്ക്ക് അങ്ങ് സ്നേഹിച്ചു പോയി, ആ സ്നേഹം എങ്ങനേ ഞാന്‍ മറക്കും?

പോട്ടേ എല്ലാം മറക്കാം, വരുന്നത് വരട്ടേ!

എന്നാലും ചില സംശയംങള്‍ ബാക്കി വരുന്നു,

ബഹു ഭൂരിപക്ഷം 'ഉത്തര ഭാരതീയ' ന്റയും ഭക്ഷണശീലത്തില്‍ ഇല്ലാത്ത ഗോ മാംസം നിരോദിക്കാന്‍ അവര്‍ക്ക് വളരേ എളുപ്പം ആണ്, അതുപോലാണോ കര്‍ണാടക?

നമ്മള്‍ കൊട്ടി ഖോഷിക്കുന്ന ഫെഡറലിസം എന്നാല്‍ എന്താണ്?
ഭൂരി പക്ഷത്തിന്റേ ഭാഷ, സംസ്കാരം, ഭക്ഷണ രീതി, ആചാരങള്‍, വേഷം ഒക്കേ ന്യൂന പക്ഷം അംഗീകരിക്കണം എന്നാണോ?

ഈ ഭക്ഷണ നിയന്ദ്രണത്തിലേ കാഴ്ചപ്പാട് എന്നാല്‍ ഉത്തര ഇന്ത്യയിലേ വരേന്യവര്‍ഗ ഹൈന്ദവ കാഴ്ചപാട് തന്നേ അല്ലേ?
അതേ എന്നാണ് എന്റേ വിശ്വാസം.

പണ്ട് എപ്പോഴോ വാങ്ങിയ 'കാഞ്ഞ്ജ ഏലയ്യ' യുടേ 'എരുമ ദേയ്ശീയത' (Buffalo Nationalism) എന്ന പുസ്തകം വീട്ടില്‍ ഭദ്രം ആയി ഇരുപ്പുണ്ട്‌. വായനാ സുഖം ലഭിക്കാതിരുന്ന തിനാല്‍ തുടക്കത്തില്‍ തന്നേ മടിപിടിച്ചു വായന അവസാനിപ്പിച്ച ആ പുസ്തകം വായിക്കണ്ടതായിരുന്നു എന്ന തോന്നല്‍ ശക്തം ആകുന്നത് ഇപ്പോള്‍ ആണ്. അങ്ങനായിരുന്നു എങ്കില്‍ ശക്തവും, വ്യക്തവും, സമഗ്രവും, ആധികാരികവും ആയി എന്ത് എങ്കിലും എഴുതാമായിരുന്നു.

സാരം ഇല്ല ഇനിയും ഗോ വധ നിരോധനം പറഞ്ഞുകൊണ്ട് ആരങ്കിലും വരുമല്ലോ? അപ്പൊ അത് എടുത്തു പ്രയോഗിക്കാം!

ഏതായാലും ദളിത്‌ സാമുഹ്യ പരിഷ്കര്‍ത്താവും എഴുത്തുകാരനും ആയ ഏലയ്യക്ക് നന്ദി നിങ്ങള്‍ ആണ് ശരി.

ഇനിയിപ്പോ കര്‍ണാടക ഗവര്‍മെന്റ് നും കേന്ദ്ര-ബി.ജേ.പി ചേട്ടന്‍ മാര്‍ക്കും ഒന്നുകുടി വിശാലം ആയി ചിന്തിച്ചു കുടേ, മധുര മനോജ്ഞ മതേതര ഭാരതിയര്‍ ആയ നമുക്ക് എല്ലാം മതേതരം ആയി കണ്ടു കുടേ?

ലോകത്തേ ഏറ്റവും വലിയ രണ്ടാം മുസ്ലിം ജനസന്ഘ്യ ഒള്ള രാജ്യമായ ഭാരതത്തില്‍ എന്തുകൊണ്ട് പന്നി ഇറച്ചി നിരോദിക്കുന്നില്ല?

വെറുതേ ഒരു തര്‍ക്കം വേണ്ട, നമുക്ക് എല്ലാം അങ്ങ് നിരോദിച്ചേക്കാം, അങ്ങനേ നമുക്ക് എല്ലാവര്ക്കും സമ്പൂര്‍ണ സസ്യ ആഹാരികള്‍ ആയി മാറാം, ഹരിത സുന്ദരം ആയ ഒരു ജീവിതം നയിക്കാം.

എല്ലാം ഇങ്ങനേ ശുഭം ആയി സംഭവിച്ചു എന്ന് ഇരിക്കട്ടേ, അങ്ങനാണ് എങ്കില്‍ നിങ്ങള്‍ ബി.ജെ.പി / ആര്‍.എസ്.എസ് ചേട്ടന്മാര്‍ ജൈന മതക്കാരേ കൂടി ബഹുമാനിക്കാന്‍ തയാര്‍ ആകുമോ?

മനസ്സിലായില്ലേ?

നിങ്ങള്‍ നിങ്ങളുടേ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഉരുളകിഴങ്ങ് മുതല്‍ പരിശുദ്ധ മഞ്ഞള്‍, സവാള, ഉള്ളി, കാരറ്റ് തുടങ്ങി മണ്ണിനു അടിയില്‍ വളരുന്നത്‌ എല്ലാം ഉപഷിക്കണം.

ഉത്തര ഇന്ത്യന്‍ മധുര പലഹാരങ്ങള്‍ക്ക് മുകളില്‍ കാണുന്ന സില്‍വര്‍ ഫോയ്ല്‍ തൊട്ടു വിനാഗിരി വരേ എല്ലാം നമുക്ക് ഉപഷിക്കം, അങ്ങനേ നമുക്ക് ജൈന മതകാരോടും ഐക്യദാര്ട്യം പ്രകടിപ്പിക്കാം.

സകലമാന തുകല്‍ സാധാനങളും ബഹിഷ്കരിച്ചു, എല്ലാ മതങളയും കണക്കിലടുക്കം.

അങ്ങനേ ഫെഡറല്‍ ത്വത്വങ്ങളില്‍ അധിഷ്ടിതമായ മതേതര ജനാദിപത്യ ഭരണഘടന യേ നമുക്ക് ഉയര്‍ത്തി പിടിക്കാം, അങ്ങനേ ലോകത്തിനു മുന്‍പില്‍ നമ്മുടേ യശസ് വാനോളം ഉയര്‍ത്താം.


(Suraj Rajan എഴുതിയ 'മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും')