Thursday, July 8, 2010

അങ്ങനേ ആ പേപ്പട്ടി യയും കൊന്നു........


"ആടിനേ പട്ടി ആക്കുക - പട്ടിയേ പേപ്പട്ടിയാക്കുക - എന്നിട്ട് അതിനേ തല്ലിക്കൊല്ലുക" ഈ പ്രയോഗതിന്റൈ ശരിയായ അര്‍ഥം മലയാളക്കരക്ക് ഒരു പാവം പ്രൊഫസര്‍ ഇന്റേ, ഒത്തിരി പേരുടേ ഗുരുനാഥന്‍ ആയിരുന്ന ഒരു സാധു മനുഷ്യന്റേ ജീവിതം കണ്ടു തന്നേ പഠിക്കണ്ട വന്നു......
കഷ്ടം മലയാളികളുടെ വിധി!!
അല്ല, പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ന്റയും കുടുംബത്തിന്ടയും മാത്രം വിധി!!!

എന്തായിരുന്നു മതനിന്ദ ആരോപിക്കപ്പെട്ട ആ വിവാദ ചോദ്യം?
ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ് (ബി കോം വിദ്യാര്‍ഥി കള്‍ക്കുള്ള M G സര്‍വകലാശാലാ അംഗീകൃത പാഠപുസ്തകം ആയിരുന്നു ഈ വില്ലന്‍). ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം."

ഒരു മനോരോഗിയും (Madman) ദൈവവവും തമ്മിലുള്ള സംഭാഷണം ആണ് കഥാഭാഗം. പ്രൊഫസര്‍ ആവട്ടേ Madman എന്നതിന് പകരം കഥാ ക്രിത്തിന്റൈ പേര്തന്നേ ഉപയോഗിച്ചു, നിമിഷങ്ങള്‍ക്കകം അത് പ്രവാചകനും ദൈവവും ആയുള്ള സംഭാഷണം ആയി മാറി..... അത് മതിയായിരുന്നു നമ്മുടേ സമുഹത്തിന് ഉറഞ്ഞു തുള്ളാന്‍......

പാവം ജോസഫ്‌ രണ്ടിടത് മുഹമ്മദ്‌ എന്നുപയോഗിച്ചു. ആ എട്ടു അക്ഷരംങ്ങള്‍ ആവട്ടേ ഇന്നു നൂറു ശതമാനം സാക്ഷരത ക്കാരേ നോക്കി കൊഞ്ഞനം കുത്തികൊണ്ടൈ ഇരിക്കുന്നു.......

പാഠപുസ്തകം വായികാത്ത KSU/MSF/SFI കുട്ടികള്‍ തുടക്കം ഇട്ട പ്രതിഷാദം പൊടുന്നനേ വര്‍ഗിയ വാദികള്‍ ഏറ്റടുത്തു. വിശന്നിരിക്കുന്ന പുച്ചക്ക് ഓണക്ക മീന്‍ കിട്ടിയ അവസ്ഥ ആയിരുന്നു പിന്നേ....

കോടതിക്കും മുന്‍പേ വിധി പറയാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന് സ്വയം കരുതുന്ന പത്ര മാധ്യമങ്ങള്‍ വിധി പറഞ്ഞ ഉടനേ കത്തോലിക്ക സഭയും ന്യൂ മാന്‍ കോളേജ് അധികാരികളും പ്രൊഫസര്‍. ടി. ജേ ജോസഫ്‌ നേ ചവിട്ടി പുറത്താക്കി മുഖം രക്ഷിച്ചു. പിന്നേ M G സര്‍വകലാശാല വക സസ്പെന്‍ഷന്‍, പോലീസ് നടപടി, പ്രതിഷാദയോഗം, തുടങ്ങിയ പതിവ്കലാ പരുപാടികള്‍ വേറേ....

ചുരുക്കി പറഞ്ഞാല്‍ പ്രൊഫസര്‍ കുറേ കാലത്തയ്ക്ക് മുവാറ്റുപുഴ വെറപ്പിച്ച കസബ് ആയി മാറി.
' Mohammed Ajmal Amir Kasab എന്ന ആ തീവ്രവാദിടേ പേരിലും ഇല്ലേ ഒരു വിവാദം? ഒരു മത നിന്ദ !? '

ഇതൊക്കേ മുന്കുട്ടി കണ്ടതുകൊണ്ടാ ഈയുള്ളവന്‍ ആയ കാലത്ത് ഒന്നും പഠിക്കാതേ നടന്നത്.
ഒരു അധ്യാപകന്‍ എങ്ങാനും ആയി പോയിരുന്നന്ഗിലോ...? ഹാവൂ ദൈവം കാത്തു, ഇപ്പോ സായിപ്പിന്റേ തെറി കേട്ടാ മതിയല്ലോ, എല്ലാറ്റിലും ഒരു നന്മ ഒന്ടന്നു പറയുന്നത് ചുമ്മാതല്ല...

ഇന്ന് എല്ലാവര്ക്കും ഒന്ന് തിരിഞ്ഞു നോക്കാന്‍ പ്രോഫെസ്സോരുടൈ കൈ പോകണ്ട വന്നു.
ഇന്നലേ വരേ തെറി വീളിച്ച മാധ്യമങ്ങള്‍ ഇന്ന് എടുത്തോണ്ട് നടക്കുന്നു, മകന്റേ കാല്‍ വെള്ളയില്‍ ലാത്തിക്ക് അടിച്ച പോലീസ് ഇപ്പോ അപ്പന്റേ കൈ വെട്ടിയവരായ് തപ്പി നടക്കുന്നു, ഇന്നലേ കൊല്ലാന്‍ നടന്നവര്‍ ഇന്ന് സഹാതപ്പിക്കുന്നു.....
കലികാലം എന്നു പറയുന്നത് ഇതിനാണോ ആവോ?

കേരളത്തിലേ മുസ്ലിം സമുഹത്തിനേ തീവ്ര വാദ തിന്റൈ ചവറ്റു കൊട്ടയില്‍ പോകാതേ കാക്കാന്‍ ഇവിടേ ശക്തമായ മുസ്ലിം സംഘടനകള്‍ ഒണ്ടല്ലോ എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം.
പ്രൊഫസര്‍. ടി. ജേ ജോസഫ്‌ നൈ ആശുപത്രി ഇല്‍ എത്തിച്ചപോള്‍ ഓടിവന്നു രക്തം നല്‍കിയതില്‍ മുന്‍പില്‍ സോളിഡാരിറ്റി, ജമാ അതേ ഇസ്ലാമി തുടങ്ങിയ ഇസ്ലാം സംഘടനാ പ്രവര്‍ത്തകര്‍ ആയിരുന്നു എന്നു ഓര്‍ത്തു അഭിമാനിക്കാം.....

എല്ലാത്തിനും ഉപരിയായി "എല്ലാ മതങ്ങലയും ഞാന്‍ ഒരു പോലേ സ്നയ്ഹിക്കുന്നു, ആക്രമിച്ചവരോട് ഷമിക്കുന്നു, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ആരോടും ഒരു വിദ്വാഷവും ഇല്ല" യന്നു പറയാന്‍ മനസ് കാണിച്ച പ്രൊഫസര്‍. ടി. ജേ ജോസഫ്‌,താങ്കള്‍ക്ക് ഒരു ആയിരം ആശംസകള്‍........


പ്രൊഫസര്‍. ടി. ജേ. ജോസഫ്‌ ഇന്റേ വിശദീകരണ കത്ത് ജൂലൈ പതിനേഴാം തിയതിയിലേ പോസ്റ്റ്‌ ഇല്‍ വായിക്കാം,

നമ്മുടൈ വിവാദ ചോദ്യക്കടലാസും പുസ്തകവും കാണണ്ടാവര്‍ക്ക് കാണാം കേട്ടോ,
കണ്ടിട്ട് നിങ്ങള്‍ എന്നാന്നാ തീരുമാനിക്ക്, ഇപ്പോ ഈ പാവം പോയാക്കുവാ.....
ഇരുപതുപേര്‍ മാത്രം അടങ്ങിയ ക്ലാസ്സിലേ, വിവാദ ഇന്റെര്‍ണല്‍ പരീക്ഷാ ചോദ്യക്കടലാസ്


NB: എല്ലാത്തിനും മറുപടി വൃതാസുരന്‍ എഴുതിയ "അധ്യാപകരുടെ തല വെട്ടണം !!!" എന്ന ലേഘനത്തില്‍ ഒണ്ട്……