Tuesday, February 15, 2011

വാലന്‍റയിന്‍ തീവ്രവാദിയാണോ !?

വാലന്‍റയിന്‍ തീവ്രവാദിയാണോ !?
പതിവ്പോലേ പല 'സേന' കളുടയും, സാംസ്‌കാരിക പോലിസിന്ടയും, സദാചാര സംരക്ഷകരുടയുമൊക്കേ വാതോരാതേയുള്ള പ്രസ്താവനകളും പ്രവര്‍ത്തികളും കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്.

സദാചാരവും സാമുഹിക ബോധവും പറഞ്ഞു തുള്ളുന്നവര്‍ക്ക് പരിഹരിക്കാന്‍ നാട്ടില്‍ എന്തൊക്കേ പ്രശ്നങ്ങള്‍ കെടക്കുന്നു!

ഏതന്‍കിലും കാമുകിയും കാമുകനും പൂവോ കാര്‍ഡോ കൊടുത്താലോ, ഇനി കൂടുതല്‍ എന്തെങ്കിലും കൊടുത്താല്‍ തന്നേയോ നശിച്ചു പോകുന്നതാണോ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്നു പന്തലിച്ച ഭാരത സംസ്കാരം!?

വെറുമൊരു വാലന്‍റയിന്‍ ദിനത്തിന് തകര്‍ത്തുകളയാന്‍ ഉള്ളതേ ഒള്ളു സ്വന്തം സംസ്കാരം എന്നാണോ ഇവറ്റകള്‍ കരുതിയിരിക്കുന്നത്?



ഉദാത്തമായ പ്രേമത്തേ പ്രകടിപ്പിക്കാന്‍ എന്തിനാണ് ഒരു ദിവസം!? സ്നേഹത്തേ ഒരു ദിവസത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ഉള്ളതാണോ!? എന്നൊക്കേ ചോദിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ,

'ഹ്ഋദയത്തിന്റേ അഗാധതയില്‍ നിന്നും വരുന്ന പ്രേമത്തിന്റേ പ്രതിഭലനം ആണ് തങ്ങളുടേ ആഘോഷം' എന്ന് എത്ര ഇന്ത്യന്‍ യുവത്വം നിങ്ങളോടോക്കേ പറഞ്ഞിട്ടുണ്ട് ?

ഇത് ഒരു 'ആഘോഷം മാത്രമാണ്' പ്രേമിക്കാന്‍ ആഗ്രഹം തോന്നുന്ന, അത് പ്രകടിപ്പിക്കാന്‍ അവസരം തേടുന്ന യുവത്വത്തിന്റേ ആഘോഷം,
അതിനേ അങ്ങനങ്ങ് കണ്ടാല്‍ പോരേ? എന്തിനാണ് അതിനേ ചൊല്ലി ഒരു വിവാദം?

ഇതിന്റേ പേരില്‍ കമിതാക്കളേ തല്ലിച്ചതച്ചും, രാഖി കെട്ടിച്ചും സംസ്കാരം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്ക്,
സ്വന്തം സഹോദരനേ മതത്തിന്റേ പേരില്‍ ചുട്ടു കൊന്നപ്പോഴോ,
മറ്റുള്ളവന്റേ ആരാധനാലയം ഇടിച്ചു തകര്‍ത്തപ്പോഴോ ഒന്നും ഭാരത സംസ്കാരത്തേപ്പറ്റി ഒരു വേവലാതിയും ഇല്ലായിരുന്നോ?

കമിതാക്കളേ ബലം പ്രയോഗിച്ചു രാഖി കെട്ടിക്കുന്നതിലൂടേ മഹത്തായ ഒരു ആചാരത്തേആണ് നിങ്ങള്‍ വ്യഭിചരിക്കുന്നത്!

മതങ്ങളും, ആചാരങ്ങളും, വസ്ത്രങ്ങളും, ആഘോഷങ്ങളും, രീതികളും ഒക്കേ വരികയും പോവുകയും ചെയ്യും, അതിനൊന്നും ആര്‍ക്കും തടയിടാന്‍ സാദിക്കുകയില്ല.

മുണ്ടും ചട്ടയും ധരിച്ചു കവണി പുതച്ചു നടന്നിരുന്ന വല്യമ്മമാരുടയും, കച്ചിമുണ്ടും തട്ടവും ധരിച്ചിരുന്ന ഉമ്മ മാരുടയും, സെറ്റുമുണ്ടുടുത്ത മുത്തശിമാരുടയും ഒക്കേ അവസാന തലമുറയാണ് ഇന്നുള്ളത് എന്ന് കരുതി പുതു തലമുറയില്‍ ഉള്ളവരും അതേ വേഷം ധരിച്ചു സംസ്കാരം നശിക്കാതേ നോക്കണം എന്ന് പറഞ്ഞു നിര്‍ബന്ധിക്കാന്‍ ആര്‍ക്കു പറ്റും ?

എണ്പതുകളുടേ അവസാനം മാത്രം കേരളത്തില്‍വന്ന ചൂരിദാറുകളയും, തൊണ്ണുറുകളില്‍ വന്ന പര്‍ദ കളേയും, ഇപ്പോഴുള്ള ജീന്‍സുകളയും ഒക്കേ അംഗീകരിച്ചപോലേ തന്നേ, ഷോര്‍ട്ട് സ്കര്‍ട്ടും, ഷോര്‍ട്ട് ടോപ്പും ധരിച്ച പെണ്കുട്ടികളയും നാം അംഗീകരിക്കും, അംഗീകരിച്ചേ ഒക്കൂ....

ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലയിരുന്നു എങ്കില്‍ ഇന്നും ദളിതനേ മനുഷ്യന്‍ ആയിക്കാണില്ലായിരുന്നു എന്ന സത്യം ആരും മറക്കരുത്...

വാലന്‍റയിന്‍ ദിനമെന്നത് ഇന്ത്യയില്‍, ചാനലുകളുടയും കമ്പോളവല്‍ക്കരണത്തിന്ടയും ഒക്കേ കാലഘട്ടം പ്രശസ്തം ആക്കിയ ഒരാഘോഷം ആണ്, കോടികളുടേ ഒരു പുതിയ വിപണി,

ആ ദിനം ആഘോഷിക്കാനും, ആ വിപണിയുടേ ഭാഗം ആകാനും തയാറുള്ള ഒരു സമൂഹം ഉള്ളിടത്തോളം കാലം വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു രാജ്യത്ത് ഈ ആഘോഷം തടയപ്പെട്ടുകൂടാ, ഇനി ആര് എങ്കിലും തടയുന്നു എങ്കില്‍ അത് അവര്‍ക്ക് രാജ്യത്തേ നിയമ സംവിധാനത്തോടും, ഭരണഘടനയോടും ഉള്ള തികഞ്ഞ അവജ്ഞയുടേ പ്രതിഭലനം ആണ്, അല്ല എങ്കില്‍ തങ്ങള്‍ അതിലും വലുതാണ് എന്ന തോന്നല്‍ കൊണ്ടാണ്.

അതു കൊണ്ട് തന്നേ ഇത്തരം പ്രതിഷേദക്കാരേ നിലക്ക് നിര്‍ത്തിയേ ഒക്കൂ, അല്ല എങ്കില്‍ നമുക്ക് എന്തിനാണ് ഒരു ഭരണ വ്യവസ്ഥ?

ഒന്നോ, രണ്ടോ കൊല്ലത്തിനകം ഭാരതത്തിലും പ്രസിദ്ധം ആകാന്‍ പോകുന്ന ഹാലോവന്‍ ദിനം എന്ന വിദേശിയുടേ ആഘോഷത്തേ തടയാന്‍ ഉള്ള വക കണ്ടു വച്ച് ഇപ്പോഴേ പ്രതിരോധം ആരംഭിക്കുക എന്ന് മാത്രമാണ് പ്രതിഷേധക്കര്‍ക്കുള്ള എന്റേ സന്ദേശം.....

No comments: