Saturday, October 28, 2017

സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇


ഇത്തിരി, ഒരു 'ഉറുമ്പിൻ തലയോളം എങ്കിലും' വിവരമുള്ള ആരെങ്കിലും ആ പീ ശേ പ്പി യിൽ ഉണ്ടെങ്കിൽ നിങ്ങടെ നേതാവിനോട് ഇൻഡ്യാ മഹാരാജ്യത്തെപ്പറ്റിയും ഭരണഘടന എന്ന സാധനത്തെപ്പറ്റിയും ഒക്കെ ഒന്ന് പറഞ്ഞുകൊട്! അല്ലാതെ വെറുതേ ആ ഉത്തരവാദിത്തം കൂടി കോൺഗ്രസ്സുകാർക്ക് കൊടുക്കാതെ...!!

തിരക്കിനിടയിലും പ്രധാനമന്ത്രിയെ ഇത്തരം 'കൊച്ചു കൊച്ചു കാര്യങ്ങൾ' വരെ പഠിപ്പിക്കാനുള്ള ക്ഷമ കാണിക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്ത സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇


ശരിക്കും ഇന്ത്യ ആരുടേയാണ്!!??


അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി...

വാങ്ങിയ ഒന്നര ലക്ഷത്തിന് എട്ടു മാസംകൊണ്ട് തിരിച്ചടച്ചത് രണ്ടര ലക്ഷം! പലിശയായി ഒന്നര കൂടി കിട്ടണം എന്ന ഭീഷണിപ്പുറത്തുള്ള ജീവിതം! ഒരു പരിഹാരത്തിന് ഏഴാം തവണയും കളക്ട്ടറുടെ അടുത്തു വന്നപ്പോൾ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം പാവങ്ങൾക്ക്! വീണ്ടും തോൽക്കുകയാണ് എന്നറിഞ്ഞപ്പോൾ ആത്മാഭിമാനത്തോടെ ചെയ്യാവുന്ന ഏറ്റവും നല്ല പരിഹാരം എന്ന് അവർക്കു തോന്നിയത് അവർ ചെയ്തു...!!!

നിസ്സഹായ ജൻമങ്ങൾ ഇതിൽക്കൂടുതൽ എന്തുചെയ്യും?

ശരിക്കും ഇന്ത്യ ആരുടേയാണ്??

💑👭Esakkimuthu (30), Subbulakshmi (25), Mathi Saranya (5), Akshaya Bharanya (18Months)😢😢😢😢

ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤


ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤

സ്വന്തം നാടിന്റെ സൗന്ദര്യവും കലയും, സംസ്ക്കാരവുമൊക്കെ ഉൾക്കൊണ്ടു ഉൾക്കൊണ്ട് അവയൊക്കെ അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കാൻ പ്രവാസികൾക്കുള്ള ആവേശവും, ആഗ്രഹവും, അതിനുവേണ്ടി അവർ ചെയ്യുന്ന പരിശ്രമവുമൊക്കെയാണ് ശരിക്കും പ്രവാസി മലയാളികളെ ഒത്തിരി ഒത്തിരി 'ലവിങ് പ്രവാസി' ആക്കുന്നത്....😍

ആ !, വിളിച്ചതല്ലേ, പോയേക്കാം ! എന്ന സാ മട്ടിൽ, 'അത്രപെട്ടെന്നൊന്നും ഒരുത്തനെയും അംഗീകരിച്ചുകൊടുക്കാൻ തയാറല്ലാത്ത ശരാശരി മലയാളിയുടെ മാനസികാവസ്തയോടെ' തന്നെയാണ് ഇന്നൊരു നാടകത്തിനു പോയത്! കണ്ടു തുടങ്ങിക്കഴിഞ്ഞപ്പോഴേ മുൻ ധാരണകൾ ഒക്കെ മാറി ! വളരെ പ്രൊഫെഷണൽ ആയുള്ള മാനസികാവസ്ഥയോടെ തന്നെയാണ് അണിയറക്കാർ ആ നാടകത്തെ സമീപിച്ചിരിക്കുന്നത്, മനോഹരമായ ലൈറ്റിങ്, സംഭാഷണങ്ങൾ, അവതരണം ചുരുക്കിപ്പറഞ്ഞാൽ നാടകം അവസാനിക്കുന്നതുവരെയുള്ള ഒരുമിനിറ്റിലും കാണികളെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതിൽ അവർ നൂറുശതമാനം വിജയിച്ചിട്ടുണ്ട് !! 'ഇമ്മിണി ബല്യ ഒന്ന്' അതുകൊണ്ടുതന്നെ മറക്കാൻ പറ്റാത്ത ഒരു ബഷീർ അനുഭവവും ആയിമാറി ! 😇

നാടകത്തിനു വിളംബരമായി നടത്തിയ ചെണ്ടമേളവും അടിപൊളി ആയിരുന്നു, അവരുടെ വേഷവും, കൊട്ടിന്റെ രീതിയുമെല്ലാം...!!😊

ഭ്രാന്തമായ ഒരു ആവേശം മാത്രം കൈമുതലാക്കി വളരെയധികം പണവും സമയവും ചിലവാക്കി ഇത്രയൊക്കെ ചെയ്യുന്ന പ്രവാസികൾ ശരിക്കും ലവബിൾ പ്രവാസികൾ തന്നെയാണ്....!💜💛💚

ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല ഒരു നാടകം സമ്മാനിച്ച മെൽബൺ ഫിലിം ആൻഡ് ഡ്രാമ കമ്പനിയിലെ കൂട്ടുകാർക്കും, ചെണ്ടമേളം അവതരിപ്പിച്ച മെൽബൺ സ്റ്റാർസ് അംഗങ്ങൾക്കും നന്ദിയും ആശംസകളും.... 😊

Melbourne Cinema and Drama Company,  Melbourne Stars Chenda #ImminiBalyaOnnu

സ്ട്രീറ്റ് ആർട്ട് - മെൽബൺ!


സ്ട്രീറ്റ് ആർട്ട് - മെൽബൺ നഗരത്തിൽ പലയിടത്തായി പല കുടുസ്സു വഴികളിലും ഉണ്ട് കൊതിപ്പിക്കുന്ന മനോഹര ചിത്രങ്ങളുടെ കൂമ്പാരം, ഒരു പ്രത്യേക സൗന്ദര്യം ആണ് പലപ്പോഴും ഇത്തരം സ്ഥലങ്ങൾക്ക്!

പണ്ടെപ്പോഴോ ഒരിക്കൽ യാദ്രശ്ചികമായി അത്തരം ഒരു സ്ഥലം കണ്ടു, പിന്നെ എപ്പോൾ ആ പരിസരത്തു പോയാലും ആ കുടുസ്സുവഴിയിൽ കയറുന്നതും ഒരു ശീലമായി, എല്ലായിടത്തും കുത്തിവരച്ചു വച്ചിരിക്കുന്നു, പക്ഷേ എന്തോ ഒരു രസമാണ് അതുകാണാൻ!

ഓരോ ദിവസവും പുതിയ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കും, വരച്ചതിന്റെ മുകളിൽ അടുത്ത ചിത്രം പിന്നെ അടുത്തത് അങ്ങനെ അങ്ങനെ നമ്മളെ ഒരിക്കലും ബോറടിപ്പിക്കാതെ ചിത്രങ്ങൾ മാറിക്കൊണ്ടിരിക്കും! കഴിഞ്ഞ ആഴ്ചയും അതിലെ കയറിയിറങ്ങി, എന്തോ പണിനടക്കുന്നതുകൊണ്ട് ഭിത്തികളിൽ നല്ലൊരുശതമാനവും കെട്ടിയടച്ചിരുന്നു, ചിത്രങ്ങളുടെ സൗന്ദര്യത്തിനും കുറവ് സംഭവിച്ചു! എങ്കിലും സാരമില്ല, കുറച്ചു ഫോട്ടോസ് എടുത്തു, അതും ഇൻസ്റ്റാഗ്രാമിൽ കിടന്ന പഴയ ഫോട്ടോകളും ഇവിടെ പോസ്റ്റുന്നു.

ഇതൊക്കെ ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടുത്ത തവണ ഫ്ലിൻഡേഴ്‌ സ്ട്രീറ്റ് സ്റ്റേഷൻ പരിസരത്ത് വരുമ്പോ ചുമ്മാ ഒന്ന് കറങ്ങിനോക്ക്! ഇരുട്ടു വീണുതുടങ്ങുന്ന സമയത്തു ഈ സ്ഥലത്തിന് വേറൊരുതരം പേടിപ്പിക്കുന്ന സൗന്ദര്യമാണ്... ഹോളിവുഡ് സിനിമകളിലെ ചെറുകിട ഗുണ്ടകളും ഡ്രഗ് ഡീലേഴ്‌സും, ഹുക്കേഴ്സ്‌മൊക്കെ നടക്കുന്ന സ്ഥലം പോലൊരു ലുക്ക്...

(സ്ഥലം: സെന്റ് പോൾസ് കത്തീഡ്രലിന്റെ വശത്ത് ഫെഡറേഷൻ സ്‌ക്വയറിനു എതിർ വശത്തുള്ള Hosier Lane & Rutledge Ln) #HosierLane #RutledgeLn #StreetArt #Melbourne

Saturday, October 7, 2017

എന്തിനെടുത്തു ഇവരുടെ ജീവൻ !!???


ആരും മോശമല്ല... എല്ലാവരും കൊന്നിട്ടുണ്ട്... എല്ലാ പാർട്ടികൾക്കുമുണ്ട് കുന്നോളം രക്തസാക്ഷികൾ..!!!

"എല്ലാ കൊലപാതകങ്ങളും ക്രുരമാണ്! ആ ക്രൂരതകളെ വീണ്ടും വീണ്ടും ക്രൂരമാക്കുന്ന തരത്തിലുള്ള പല കൊലപാതകങ്ങളും സി പി എം എന്ന പാർട്ടിയുടെ സ്വന്തം അകൗണ്ടിലാണ് പെടുന്നത് എന്നും ഉറച്ച വിശ്വാസമുണ്ട്...!

എങ്കിലും ദേശാഭിമാനിയുടെ ഈ ഒന്നാം പേജിനെ അനുകൂലിക്കുന്നു.. ഇത് ആരും കാണാതെ പോകരുത് എന്നാഗ്രഹിക്കുന്നു...!" കേരളത്തിലെ സംഘ് പരിവാർ ഇപ്പോൾ വെറും രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ, എന്നതിൽ നിന്നും ഒത്തിരി ഒത്തിരി വളർന്നിരിക്കുന്നു! ഇപ്പോഴവർ 'മതം മാറിയവനെ കൊല്ലുക! കലാപം ഉണ്ടാക്കാൻ കൊല്ലുക!' തുടങ്ങിയ പുതു മേഖലകളിലേക്ക്‌ പന്തലിച്ചിരിക്കുന്നു...!

എങ്കിലും അവർ പ്രചാരണം നടത്തി മുന്നേറുന്നത് 'തങ്ങൾ ഇരകൾ മാത്രമാണ്! ചോരക്കറ പുരളാത്ത പരിശുദ്ധരാണ്!' എന്നൊക്കെയുള്ള മട്ടിലാണ്...!! ദേശവ്യാപക പ്രചാരണം നടത്തി ഒരു സംസ്ഥാനത്തെ തന്നെ അപമാനിച്ചാണ് ഈ മുന്നേറ്റം, ഇൻഡ്യാ മഹാരാജ്യത്തിന്റെ പ്രതിരോധ മന്ത്രി വരെ നേരിട്ടിറങ്ങി ഈ കള്ള പ്രചാരണങ്ങൾക്ക് വിശ്വാസ്യത കൊടുക്കുകയാണ്..!!!

ഇത്തരം ഒരു സാഹചര്യത്തിൽ ഈ ഒന്നാം പേജ് എല്ലാ മലയാളികളും രണ്ടു കൈയും നീട്ടി സ്വീകരിക്കണം...!!

കേരളം അപമാനിക്കപ്പെടുമ്പോ കുലുങ്ങിച്ചിരിക്കുന്ന തൊലിയന്മാർക്ക് കൊടുക്കാൻ ഇതിലും നല്ലൊരു മറുപടിയില്ല...

Thursday, October 5, 2017

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'!


""ഗുജറാത്ത് കലാപം; സാക്കിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി!"" ഇപ്പ്പോൾ മാതൃഭൂമിയിൽ കണ്ട വാർത്തയാണ്...

രാഷ്ട്രീയമായി ബിജെപി യെ തള്ളിപ്പറയുന്ന നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള മാതൃഭൂമി പാത്രത്തിൽ പോലും എത്ര വിധഗ്ദ്ധമായാണ് സംഘ്പരിവാർ ബുദ്ധി പ്രവർത്തിക്കുന്നതെന്ന് നോക്കൂ!! ""2002 ലെ കലാപത്തില്‍ കൊല്ലപ്പെട്ട 69 പേരില്‍ ഒരാളായ ഇഷാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി"" ഇങ്ങനെ ഒരു എഴുത്തിലൂടെ ആ പത്രം എത്ര വിദഗ്ധമായി ആണ് തങ്ങളുടെ ഫാസിസ്റ് അജണ്ട / ഉള്ളിൽ നിറഞ്ഞുകിടക്കുന്ന വിഷവാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിച്ചതെന്ന് ശ്രദ്ദിച്ചോ....!? ആദ്യം തന്നെ ഈ വാർത്ത കൊടുത്ത മാതൃഭൂമി തങ്ങളുടെ കാവിത്തലയിലുദിച്ച എഴുത്ത് ശൈലിയിലൂടെ ആ വാർത്തയുടെ പ്രാധാന്യം തന്നെ എത്ര വിദഗ്ദ്ധമായി ഇല്ലാതാക്കിയെന്നു നോക്കു!!!!

പ്രിയ സുഹൃത്തേ.. 2002 ലെ കലാപത്തില്‍ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു!! അതിൽ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ടത് മാത്രം 69 പേർ!!!

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'! അദ്ദേഹം അറിയപ്പെടുന്ന ഒരു കോൺഗ്രസ്സ് നേതാവായിരുന്നു, സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ഒരപ്പന്റെ മകനായിരുന്നു, അഹമ്മദാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച കോൺഗ്രസ്സിന്റെ മുൻ എം പി യായിരുന്നു, എ ഐ സി സി അംഗവും പ്രമുഖ ട്രേഡ്‌യൂണിയൻ നേതാവുമായിരുന്നു, ഹിന്ദു മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട നേതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു, തന്റെ 73 ആം വയസ്സിൽ മൃഗീയമായി കൊല്ലപ്പെടുന്നതുവരെ അദ്ദേഹം നാട്ടിൽ എല്ലാവര്ക്കും വേണ്ടപ്പെട്ടവനും ബഹുമാനിക്കപ്പെട്ടവനുമായിരുന്നു....

കലാപകാലത്തിനുശേഷം ഇറങ്ങിയ 'ഗുജറാത്ത് വംശഹത്യയുടെ നാൾവഴി' എന്ന പുസ്തകത്തിലെ എഫ് ഐ ആർ ശേഖരത്തിലെ ഒരു വിവരണത്തിലൂടെയാണ് ആ മനുഷ്യനേയും അയാളുടെ കൊലപാതകവും കൊലപാതകം ആദ്യമായി മനസ്സിൽ പതിയുന്നത്... ആ വിവരങ്ങളെ എല്ലാം ശരിവെക്കുന്ന തരത്തിൽ പിൽക്കാലത്ത് തെഹൽക്ക യുടെ സ്റ്റിങ് ഓപ്പറേഷൻ വിഡിയോകളും ആജ് തക് ചാനലിലൂടെ പുറത്തുവന്നത് കണ്ടിട്ടുണ്ട്... ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും പ്രവർത്തകർ അത്യന്തം ആവേശത്തോടുകൂടിയാണ് തങ്ങളുടെ ധീരപ്രവർത്തിയെപ്പറ്റി അതിൽ പറഞ്ഞത്...

കലാപം തുടങ്ങി കൊല്ലപ്പെടുന്നതുവരെയുള്ള അഞ്ചുമണിക്കൂർ നേരം ജാഫ്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും (അദ്ദേഹം പിൽക്കാലത്ത് പ്രധാനമന്ത്രിയായി!) ഉൾപ്പെടെ പലർക്കും സഹായം അഭ്യർദ്ധിച്ചു ഫോൺ ചെയ്തു! അവിടെനിന്നും കലാപകാരികളുടെ കൈയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപെട്ട, എട്ടു വയസ്സുമാത്രമുള്ള സ്വന്തം മകനെ അവിടെ നഷ്ടപ്പെട്ട രുപബൻ മോഡി (Rupa Mody) ഈ ഫോൺ വിളികൾക്കു ദൃക്‌സാക്ഷിയാണ്! സംഭവത്തെപ്പറ്റിയുള്ള അവരുടെ മൊഴിപ്രകാരം "സഹായമഭ്യർദ്ധിച്ചു വിളിച്ച ജഫ്രിയെ അപമാനിക്കുകയും, നിങ്ങൾ ഇതുവരെ കൊല്ലപ്പെട്ടില്ലേ!" എന്ന് ചോദിക്കുകയുമായിരുന്നു അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ബഹു നരേന്ദ്ര മോദി!!!

ഇന്നുവരെ നിനക്ക് പൂമാലയല്ലേ കിട്ടിയിട്ടുള്ളു എന്നുപറഞ്ഞു ആ വയോധികനെ ചെരുപ്പുമാലയണിച്ചിച്ച ആൾക്കൂട്ടം അദ്ദേഹത്തെ അടിച്ചും വെട്ടിയും ഗുൽബർഗ് സൊസൈറ്റിയുടെ ഗേറ്റ് വരെ കൊണ്ടെത്തിച്ചു, മുൻപിൽ പോലീസ് ജീപ്പ് കണ്ട് സഹായം അഭ്യർദ്ധിച്ച അദ്ദേഹത്തെ അപമാനിച്ച് പോലീസും കടന്നുപോയി! അപമാനത്തിനും പീഡനത്തിനും അവസാനം കലാപ കാരികൾ അദ്ദേഹത്തിന്റെ കൈകാലുകളും ഉടലും വെട്ടിമാറ്റി തീയിട്ടു കത്തിച്ചു! ഇത് ഇൻഡ്യാ മഹാരാജ്യത്തെ ഒരു മുൻ എം പി യുടെ കഥയാണ്! (അവിടെ ചുട്ടുകൊല്ലപ്പെട്ട ബാക്കി 69 പേരുടെ കഥയല്ല! ആ മൂന്നു ദിവസംകൊണ്ട് കൊല്ലപ്പെട്ട ബാക്കി ആയിരങ്ങളുടെ കഥയുമല്ല!) എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ അവസ്ഥ മാത്രമാണിത്!!

പിന്നെ പ്രിയ മാതൃഭൂമി, കലാപ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ടു മാത്രം രക്ഷപെട്ട അദ്ദേഹത്തിൻറെ പ്രിയ ഭാര്യ സാക്കിയ ജാഫ്രി കൊടുത്ത ഹർജി തള്ളും! അത് നിയമത്തിന് തെളിവുകൾ വേണം എന്നതുകൊണ്ടാണ് അല്ലാതെ ആരും വിശുദ്ധർ ആയതുകൊണ്ടല്ല!

ആ സമയത്ത് മോഡിക്ക് ലഭിച്ച ഫോൺ കോളുകളും മോഡി വിളിച്ച ഫോൺ കോളുകളും കണ്ടുപിടിക്കാൻ പറ്റാത്ത വിധം ടെലക്കോം സർവീസ് പ്രൊവൈഡർ മാരിൽനിന്നും നഷ്ടപ്പെട്ടു എന്നത് യാദർശികമാവാം അല്ലെങ്കിൽ ശക്തരിൽ ശക്തനായ ഡിങ്കൻ കരണ്ടുതിന്നതാവാം... എന്തായാലും മോഡി നിരപരാധിയാണ്! യു പി യിൽ പണിയാൻ പോകുന്ന 100 അടി ഉയരമുള്ള 'മോഡി' വിഗ്രഹം പ്രതിഷ്ഠിക്കുന്ന, അദ്ദേഹത്തിൻറെ പേരിലുള്ള 30 കോടിയുടെ അമ്പലം കൂടി ആയിക്കഴിഞ്ഞാൽ ഒരു ദൈവത്താൽ ഭരിക്കപ്പെട്ട ജനത എന്ന നിലയിലേക്ക് നാം എല്ലാവരും ഉയരും! ദൈവം ഭരിച്ച നാട് എന്ന നിലയിലേക്ക് ഇന്ത്യയും മാറും...!!!!

ജയ് ഹിന്ദ്...

“In a democracy people get the leaders they deserve.” (Joseph de Maistre)

അദ്ദേഹത്തിന്റെ പ്രിയ പുത്രി യുടെ ഫോട്ടോ ശേഖരത്തിലൂടെ

Wednesday, October 4, 2017

Mr. Shah, ഞങ്ങൾക്കും ചിലത് പറയാനുണ്ട്!!!


'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും' സ്വയം മാന്യനും സ്വാധ്വികനും ആവുന്നതിനായി എല്ലാ ഫ്രോഡുകളും എന്ത് തെണ്ടിത്തരം കാണിച്ചുകഴിഞ്ഞാലും എടുത്തിടുന്ന നിലയിലേക്ക് അധപതിച്ച ഒരു പ്രയോഗമാണിത്!

ഓരോ കലാപവും സ്രഷ്ടിക്കപ്പെടുന്നതിന് മുൻപ്, ഓരോ നിരപരാധിയുടെയും രക്തം തെറിപ്പിക്കുന്നതിന് മുൻപ്, സ്വന്തം മനഃസാക്ഷിയെയും കൂട്ടാളികളുടെ മനഃസാക്ഷിയെയും തൃപ്തിപ്പെടുത്താനും അറച്ചുനിൽക്കുന്നവന് ആവേശം പകരാനും ഉപയോഗിക്കുന്ന പ്രയോഗം!

ഇവിടെ ലക്‌ഷ്യം ഇന്ത്യാ മഹാരാജ്യത്തെ 'അണ്ടിയേതാ!? മാങ്ങയേതാ!?' എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ജന കോടികളായ വിദ്യാ സമ്പന്നരും എന്നാൽ വിവരമില്ലാത്തതുമായ ഒരു വലിയ വിഭാഗം ജനങ്ങളെ തങ്ങളോടൊപ്പം പിടിച്ചുനിർത്തുക, അവരെ ഓരോരുത്തരെയും തങ്ങളുടെ ബ്രാൻഡ് മാനേജർമാർ ആക്കുക എന്നതു മാത്രമാണ്...

ഒരു കേരളാ വിരുദ്ധ വികാരമുണ്ടാക്കാനും കമ്യൂണിസ്റ്റുകാർ, മുസ്ലിങ്ങൾ തുടങ്ങി തങ്ങൾക്ക് മുതലെടുക്കാൻ പറ്റാത്തവർ എല്ലാം പ്രശ്നക്കാരായ തീവ്രവാദികളാണ്, അവരിൽനിന്നെല്ലാം ഇൻഡ്യാ മഹാരാജ്യത്തെ രക്ഷിക്കാൻ തങ്ങളെ ഒള്ളു എന്ന തോന്നൽ ഉണ്ടാക്കി, വലിയൊരു എണ്ണം വരുന്ന ഉത്തര ഇന്ത്യൻ മണ്ടന്മാരെ തങ്ങളുടെ ചരടിൽ കെട്ടിയ കുരങ്ങിനെപ്പോലെ കളിപ്പിച്ചു ലാഭം ഉണ്ടാക്കുക എന്ന കുരുട്ടു ഗുജറാത്തി കച്ചവട ബുദ്ധി മാത്രമാമാണിത്...

ബിജെപി ഇന്ന് ആരംഭിച്ച ജനരക്ഷാ യാത്രകൊണ്ട് പാർട്ടിക്ക് ഉണ്ടണ്ടാകുന്ന ഗുണം അണികളെ ആവേശത്തിലാക്കി എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാൻ പ്രാപ്തമാക്കി നിർത്താം എന്നത് മാത്രമാണ്... അല്ലാതെ കേരള പൊതു സമൂഹത്തിൽ ഇത് ഒരു ചലനവും സ്രഷ്ടിക്കില്ല!

എഴുത്തും, വായനയും, രാഷ്ട്രീയവും, സ്വന്തമായി വ്യക്തിത്വവുമുള്ള (സ്വന്തമായി കക്കൂസുമുള്ള!!!) മലയാളിയുടെ നിലവാരമെന്തെന്ന് മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്ത ഒരുപറ്റം നേതാക്കൾ അവരെ സംബന്ധിച്ചു ഒന്നുമല്ല!

പക്ഷേ മനസ്സുവെച്ചാൽ ഈ നേതാക്കന്മാർക്ക് കേരളത്തിൽനിന്നും പലതും പഠിക്കാം, അവ സ്വന്തം നാട്ടിൽ പോയി പറയാം, ചെയ്യാം!

ഗർബയിൽ പങ്കെടുത്തതിന്റെപേരിൽ ഇന്നലെ കൊല്ലപ്പെട്ട 21 വയസ്സുകാരനായ ഗുജറാത്തി ദളിതന്റെ കൊലയാളികളോട് നിങ്ങള്ക്ക് പറയാം, പതിറ്റാണ്ടുകൾക്ക് മുൻപേ ജാതിവിവേചനം അവസാനിപ്പിച്ച ഒരു നാട് ഇന്ത്യയിൽ ഉണ്ട് എന്ന്, ഇവിടെ ഗാനമേളകളിൽ എല്ലാവരും ഒരുമിച്ച് ആടുകയും പാടുകയും ചെയാറുണ്ട് എന്ന്...

ലോകത്തിലെ ഏറ്റവും മോശപ്പെട്ട ആശുപത്രികൾ മാത്രം കണ്ടിട്ടുള്ള ഒരു ജനതയോട് നിങ്ങൾക്ക് പറയാം ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള നാടും നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്ന്, അത് ലോകോത്തര നിലവാരത്തിൽ ഉള്ളതാണ് എന്ന്....

പെൺ ഭ്രൂണഹത്യ ഒരു ശീലമായി മാറ്റപ്പെട്ട് നിങ്ങളുടെ സമൂഹത്തോട് പറയാം, കേരളം എന്ന നാട്ടിൽ പെൺകുട്ടികളുടെ എണ്ണമാണ് കൂടുതലെന്ന്, അവൾ പെണ്ണായതുകൊണ്ട് മാറ്റിനിർത്തപ്പെടുന്നില്ല എന്ന്...

ഉത്സവങ്ങളും, ആഘോഷങ്ങളും പ്രശ്ന / കലാപ സാധ്യതയുള്ളതായി മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു ജനതയോട് പറയാം അവയൊക്കെത്തന്നെ സമുദായങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള ഉപാധിയായി കൊണ്ടുനടക്കുന്ന ഒരു ജനതയും ഇന്ത്യാ മഹാരാജ്യത്തുണ്ടെന്ന്...

മത തീവ്രവാദികൾ ഐഡന്റിറ്റി കാർഡ് നോക്കി ആഘോഷങ്ങളുടെ മതവും ജാതിയും തിരിക്കുന്നത് കണ്ടിട്ടുള്ള ഒരു ജനതയോട് പറയാം, ഇവിടെ എല്ലാ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മറ്റു മതങ്ങളിൽ പെട്ടവരുടെ പങ്കാളിത്തം എന്നത് ചരിത്രപരമായ ആചാരങ്ങളുടെ തന്നെ ഭാഗമായിക്കഴിഞ്ഞതാണ് എന്ന്...

യൂണിഫോമിട്ട ഗുണ്ടകളുടെ പേരാണ് പോലീസ് എന്നുകരുതിയിരിക്കുന്ന വലിയൊരു സമൂഹത്തോടുപറയാം... ബലാൽസംഗം ചെയ്യപ്പെടും എന്ന ഭയമില്ലാതെ ഏത് പാതിരാത്രിക്കും ഒരു പെൺകുട്ടിക്ക് അഭയം ചോദിച്ചു ചെല്ലാൻ പറ്റുന്ന പോലീസ് സ്റ്റേഷനുകളും ഇൻഡ്യാ മഹാരാജ്യത്തുണ്ട് എന്ന്...!

അരമണിക്കൂറോളം രക്തമൊലിപ്പിച്ചു കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലിരുന്ന 14 വയസ്സുമാത്രമുള്ള ക്വാദിർ എന്ന കുട്ടിയുടെ ചിത്രം മനസ്സിൽ പതിഞ്ഞുകിടക്കുന്ന ജനതയോട് പറയാം ബസ് നിർത്താതെ പോയതിന് കരഞ്ഞുകൊണ്ട് പരാതിപറയാൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന സ്കൂൾ കുട്ടിയെ സ്നേഹത്തോടെ ചേർത്തുനിർത്തി തലയിലെ മഴവെള്ളം തോർത്തിക്കൊടുത്ത പോലീസും ഇന്ത്യയിൽ ഉണ്ടെന്ന്..! സ്കൂൾ പ്രവേശനോത്സവത്തിനു സല്യൂട്ടടിച്ചു മധുരം നൽകി കുരുന്നുകളെ സ്വീകരിച്ച പോലീസിനെപ്പറ്റി...

മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതാണ് ശരിയെന്ന് കരുതിയിരിക്കുന്ന ജനതയോട് പറയാം.... പോത്തിനെ തിന്നുന്നവനും, പന്നിയെ തിന്നുന്നവനും, വെജിറ്റേറിയനും, കള്ളുകുടിക്കുന്നവനും എല്ലാമുള്ള നാടാണിതെന്ന്! ഇവയെല്ലാം എല്ലായിടത്തും സുലഭമായ നാടാണിതെന്ന്, അവർക്ക് ഭക്ഷണ ശീലങ്ങളൊന്നും സൗഹൃദത്തിന്റെ മാനദണ്ഡമല്ലന്നും, മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഘടകമേ അല്ലന്നും....

ലക്‌ഷ്യം നേടുന്നതിനുള്ള എളുപ്പവഴിയായി വർഗീയ കലാപങ്ങൾ ഉണ്ടാക്കപ്പെടുന്ന നാട്ടിൽ, കലാപങ്ങൾ എപ്പോൾ വേണമെങ്കിലും വരാവുന്നതാണ് എന്നനിലയിൽ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ജനതയോട് പറയാം, കേരളമെന്ന നാട്ടിൽ ആർക്കും അങ്ങനൊരു ഭയമില്ലെന്ന്, രാജ്യം മുഴുവൻ ഭയം നിറഞ്ഞ ബാബറി മസ്ജിദ് കലാപകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുസ്ലിം ജന സാന്ദ്രതയുള്ള മലപ്പുറത്തെ ഹിന്ദു വീടുകൾക്കും അമ്പലങ്ങൾക്കും കാവലിരുന്നത് മുസ്ലിം ചെറുപ്പക്കാരനായിരുന്നു എന്നത്! അവർ അറിയട്ടെ ഇങ്ങനെയും ഇന്ത്യ ഉണ്ടെന്ന്...

പ്രാഥമിക വിദ്യാഭ്യാസം എന്നത് ഇന്നും അപ്രാപ്യമായ നിങ്ങളുടെ ജനതയോട് പറയണം ആ ലക്ഷ്യമൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപേ നേടിയ നാടാണിതെന്ന്.. പിന്നെപ്പറയണം അവിടുത്തെ ആർ എസ്‌ എസ് കുട്ടികൾ പോലും വിജയദശമിക്ക് പുസ്തകങ്ങളും പേനയുമാണ് പൂജിക്കുന്നതെന്ന്, അല്ലാതെ വാളും തോക്കുമല്ല എന്ന്!

പിന്നെപ്പറയണം നിങ്ങളുടെ യാത്രയെപ്പറ്റി, നിങ്ങൾക്ക് ലഭിച്ച സ്വീകരണങ്ങളെപ്പറ്റി, സിപിഎം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി, ബലിദാനികളുടെ കുടുംബങ്ങളെപ്പറ്റി! അവരെപ്പറ്റി മാത്രമേ പറയാവൂ! എങ്കിലേ നിങ്ങൾക്ക് അവരുടെ ബലികളെ വിൽക്കാൻ പറ്റൂ...!!

നിങ്ങൾ ഒരിക്കലും പറയരുതാത്തത് നിങ്ങൾ കൊന്നവരുടെ എണ്ണം മാത്രമാണ്! ഉത്തര ഇന്ത്യയിൽ നിങ്ങൾ 'പാവപ്പെട്ട ഇര' എന്ന പ്രതിച്ഛായ കാത്തു സൂക്ഷിച്ചു തന്നെയിരിക്കണം, കൊല്ലപ്പെട്ട കോൺഗ്രസ്സുകാരനും, ലീഗുകാരനും, ആർ എം പി ക്കാരനും എസ് ഡി പി ഐ കാരനും, മുക്രിയും, സ്കൂൾ കുട്ടിയുമൊന്നും കണക്കിൽ പോലും വരരുത്!!

പിന്നെ കേന്ദ്ര ബിജെപി ക്കാരെ ഇത് കേരളമാണ്, അയോദ്ധ്യാ ലക്ഷ്യത്തോടെ പണ്ടു നിങ്ങൾ നടത്തിയ യാത്രയുടെ ഗുണം പോലെ എന്തെങ്കിലും ഈ യാത്രകൊണ്ട് നിങ്ങൾക്ക് കിട്ടുമെന്ന് വെറുതെ മോഹിക്കരുത്! ശത്രുവിന്റെ വീടിനുമുന്പിൽ മലം വിതറി മാറിയിരുന്നു രസിക്കുന്നവന് കിട്ടുന്ന സന്തോഷമുണ്ടല്ലോ ആ ഒരു കുളിരിഫിക്കേഷന് അപ്പുറം നിങ്ങൾക്ക് ഒന്നും ഇവിടെനിന്ന് നേടാൻ പറ്റില്ല... വെറും ഒരു മഴ മാത്രം മതി ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒലിച്ചുപോകാൻ!

(NB: ഇത് ഒരു സമൂഹത്തെപ്പറ്റിയുള്ള അഭിപ്രായമാണ് ഒരിക്കലും അത് നൂറു ശതമാനത്തെയും പ്രതിനിധീകരിക്കുന്നില്ല, എല്ലാത്തതിലും നല്ലതും ചീത്തയും ഉണ്ടാവാം, അതുപോലെ ഞങ്ങളിലുമുണ്ട് ഞങ്ങളുടെ നാട്ടിലുമുണ്ട് നല്ലതും ചീത്തയും. പക്ഷെ Mr. Shah ഒന്നുറപ്പിച്ചുപറയാം ഞങ്ങൾ ഇവിടെ നല്ലതിന്റെ ശതമാനമാണ് കൂടുതൽ! മാറ്റിനിർത്തപ്പെടേണ്ടതും മോശവുമൊക്കെ വെറും ചെറിയൊരു ശതമാനം മാത്രമേ ഒള്ളു അതാണ് കേരളം, അങ്ങനാണ് മലയാളി!)  Please share and Like Us


Tuesday, October 3, 2017

'സുഡുസംഘി' ദിനാശംസകൾ! (03 ഒക്ടോബർ 2017)


03 ഒക്ടോബർ 2017, 'സുഡുസംഘി' ദിനാശംസകൾ!

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയിൽ വരൾച്ച മുരടിച്ചുപോയ സംഘികൾക്ക് വെള്ളം കോരിയും വളമിട്ടും വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്ന സുഡാപ്പികൾക്കും, കാലങ്ങളായി സുഡാപ്പികൾക്ക് വളരാനുള്ള വളം ടൺ കണക്കിനിറക്കിക്കൊടുത്തു സഹായിക്കുന്ന സംഘികൾക്കും 'സുഡുസംഘി' ദിനാശംസകൾ...

സുഡാപ്പിയും സംഘിയും നേർരേഖയിൽ വരുന്ന ഇന്നേദിവസമാണ് തിരുവനന്തപുരത്ത് സുഡാപ്പികളുടെ 'ചാലോ കേരളാ ടു ഫ്രീ ഹാദിയ' എന്ന പേരിലുള്ള സെക്രട്ടേറിയറ്റ് മാർച്ച് നടക്കുന്നതും, പയ്യന്നൂരുനിന്നും ബി.ജെ.പ്പി യുടെ 'ജിഹാദി-ചുവപ്പ് ഭീകരതക്കെതിരേ എന്നുപറഞ്ഞുകൊണ്ടുള്ള ജനരക്ഷാ യാത്ര ' ആരംഭിക്കുന്നതും....!

#ChaloKeralaToFreeHadiya #JanaRakshaYatra #Octobar3 #SuduSanghiDay #SuduSanghi #SuduSamghi

Monday, October 2, 2017

ഗാന്ധിജയന്തി ആശംസകൾ!


ഈ മനുഷ്യനെ ഇഷ്ടമാണ്, പക്ഷേ അന്ധമായ ആരാധനയില്ല! തന്റെ വാക്കുകൾക്കുമുന്പിൽ പല സ്രെണിയിലുള്ള ഒരു വലിയ ജനതയെ അണിനിരത്തിയ ഇദ്ദേഹത്തിന്റെ മാന്ത്രികത ഇന്നുമൊരു അത്ഭുതമാണ്! വിയോജിപ്പുകൾ ധാരാളമുണ്ടെങ്കിലും യോജിപ്പുകളാണ് ഏറെയും...

സ്നേഹിക്കുന്നു ഈ മനുഷ്യനെ... തീവ്രവാദികളുടെ വെടിയുണ്ടകളായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൽ ഒരു വലിയ ശരിയുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു... 💙💙

#GandhiJayani #October2


Sunday, October 1, 2017

മതം! മതത്തിന്റെ സംസ്ക്കാരം!


മതം! മതത്തിന്റെ സംസ്ക്കാരം - ഓരോ മതവും ഓരോ നാട്ടിലും ഓരോ സംസ്‌കാരത്തിലും വ്യത്യസ്തമാണ്, അത് എപ്പോഴും ആ നാടിന്റെ സംസ്ക്കാരവും ജീവിതരീതികളും, ആചാരങ്ങളും ഉൾക്കൊണ്ടാണിരിക്കുന്നതുന്നത്, മതത്തെ മാന്യമായി നിർത്തുന്ന പ്രധാന സംഗതിയും ഇതാണ്, ഇതാണ് ശരിയും. ഇത്തരം സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകളാണ് കേരളത്തെ ഒരു വർഗീയ ചേരിതിരിവ് നിറഞ്ഞുനിക്കുന്ന പ്രദേശമാവാതെ സുന്ദരമായ ഒരു സ്ഥലമായി മാറ്റിനിർത്തുന്നതും, ഓരോ ഗ്രാമങ്ങളിലും ഈ സൗന്ദര്യം നമുക്ക് കാണാനും സാധിക്കും.

പക്ഷെ നിർഭാഗ്യമെന്നുപറയട്ടെ ഈയടുത്തായി 'ചിന്താ ശേഷികുറഞ്ഞതും', 'അതി തീവ്ര വർഗീയത ഉള്ളിൽ ഒളിപ്പിച്ചതും', 'കച്ചവടക്കണ്ണ് മാത്രമുള്ളതുമായ' 'പല തരം' ആൾക്കാരുടെ എണ്ണം (എല്ലാ മതങ്ങളിലും) വളരെക്കൂടുകയും , അവർ മതത്തിന്റെ സാംസ്ക്കാരിക പൈതൃകങ്ങളെ / സാംസ്ക്കാരിക മുഖങ്ങളെ തകർത്ത് തങ്ങളുടെ അജണ്ട നടപ്പിൽവരുത്താനായി കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. 

പൊളിക്കുക, നിലവിളക്ക് കാണുമ്പോൾ വട്ടുപിടിക്കുക (ക്രിസ്തുമതത്തിലും ഈ പ്രശ്നമുള്ളവരുണ്ട്), സർവ സമൂഹവും ഒന്നുചേരുന്ന പെരുന്നാളുകളെ സൂത്രത്തിൽ ഇല്ലാതാക്കി ആ സ്ഥാനത്ത് കരിസ്മാറ്റിക് കൺവെൻഷനുകളും ധ്യാനങ്ങളും പിന്നൊരു നൂറുകൂട്ടം സംഗമങ്ങളും തിരുകിക്കയറ്റുക, നേർച്ചകൾക്കെതിരെ ചാടിവീഴുക, ഏത് മലകണ്ടാലും കോൺക്രീറ്റ് കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴി നടത്തുക, തെയ്യങ്ങളെ കാവിയുടുപ്പിക്കാൻ നടക്കുക, സ്വന്തം നാടിന്റെ ആചാരമോ വിശ്വാസമോ ഒന്നുമല്ലാത്ത ഗണേശ നിമഞ്ജനം പോലുള്ള ചടങ്ങുകളെ സൂത്രത്തിൽ ഇറക്കുമതി ചെയ്യുക, തുടങ്ങി പ്രത്യക്ഷത്തിൽ നിരുപദ്രവക്കാരം എന്ന് കരുതി നമ്മൾ അവഗണിക്കുന്ന സകല സൂത്രപ്പണികളുമായി എല്ലാ മതങ്ങളിലുമുള്ള 'സാമാന്യബോധം ഇല്ലാത്ത തീവ്രവാദികൾ' നമുക്കിടയിൽ തന്നെയുണ്ട്!

അതുകൊണ്ടുതന്നെ ഇക്കൂട്ടരുടെ പ്രവർത്തികളെ നാം എല്ലാവരും കരുതിയിരിക്കണം, നിസ്സാരം എന്ന് കരുതി അവഗണിച്ചാൽ നാളെ നമ്മുടെ തലമുറക്ക് അവകാശപ്പെട്ട ഒരു നല്ല ലോകം ഇവർ നശിപ്പിച്ചു കൈയിൽത്തരും!

പിന്നെ മതം മാറ്റം! അതിനെക്കുറിച്ചുള്ള അഭിപ്രായം, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് തന്നെയാണ് പിന്നെ മതം മാറിയിട്ടുള്ള, തീവ്ര ചിന്തക്കാരായ (മുസ്‌ലിം, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് ഭ്രാന്തന്മാർ etc. ) പല വിഭാഗത്തിൽ പെട്ടവരെ ഞാൻ കണ്ടിട്ടുണ്ട് അവരിൽ ബഹുഭൂരിപക്ഷവും വരുന്ന ഒന്നാമത്തെ കൂട്ടർ ശുദ്ധഹൃദയരായ സാധുക്കൾ ആയിരുന്നു, മിക്കവാരും ഇന്നുവരെ പാഠ പുസ്‌തകമല്ലാതെ ഒന്നും വായിക്കാൻ ഇഷ്ടപ്പെടാതിരുന്നവർ ആയിരുന്നു! പത്രങ്ങൾ മാസികകൾ നോവലുകൾ ആനുകാലികങ്ങൾ രാഷ്ട്രീയം എന്നിവ ഒന്നും വായിക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ആയിരുന്നു, രണ്ടാമത്തെകൂട്ടർ പ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിൽ നിന്നും അറിയാതെ അകത്ത് കയറിപ്പോയതാണ് അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കി അവരെ സൂത്രത്തിൽ അകത്ത് കയറ്റിയതാണ് (എലിപ്പെട്ടിയിൽ ഏലിയെ കയറ്റുന്നതുപോലെ ആരോ സൂത്രത്തിൽ കയറ്റിയവർ!), മൂന്നാമത്തെ കൂട്ടരാവട്ടെ നല്ല കിണഞ്ഞ സൂത്രക്കാരൻ ഫ്രോഡ് പരിധിയിൽ പെടുന്നവർ ആയിരുന്നു, എന്നാ കോപ്പാണെങ്കിലും വേണ്ടില്ല എനിക്ക് വേണ്ടത് ഞാനുണ്ടാക്കും എന്ന ഉത്തമ ബോധ്യമുള്ള ഫ്രോഡുകൾ..